Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപത്ത് ലിറ്റർ...

പത്ത് ലിറ്റർ ചാരായവുമായി അറസ്റ്റിൽ

text_fields
bookmark_border
ഇരിട്ടി: മലയോരത്തെ മദ്യവിൽപനക്കാരൻ വർഗീസ് എന്ന വടക്കനെ പത്ത് ലിറ്റർ ചാരായവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ച കാലാങ്കി ടൗണിൽ വെച്ചാണ് ഇയാൾ ചാരായവുമായി ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സി. രജിത്തിന്റെയും സംഘത്തിന്റെയും പിടിയിലായത്. മലയോര മേഖലയിലെ സ്ഥിരം ചാരായ വിൽപനക്കാരനായ വടക്കനെ എക്സൈസ് സംഘം ദിവസങ്ങളായി നിരീക്ഷിച്ചു വരുകയായിരുന്നു. ലോക്ഡൗൺ കാലത്ത് കാറിൽ കർണാടക മദ്യം കടത്തിയ കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇയാളുടെ പേരിൽ എക്സൈസിലും പൊലീസിലും കേസുകളുണ്ട്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവൻറിവ് ഓഫിസർ പി.സി. വാസുദേവൻ, പ്രിവൻറ്റിവ് ഓഫീസർ (ഗ്രേഡ്) കെ.എൻ. രവി, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.കെ. ബിജു, സുരേഷ് പുൽപറമ്പിൽ, പി. ആദർശ് എന്നിവരും ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story