Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:36 AM IST Updated On
date_range 22 Feb 2022 5:36 AM ISTഅപകടത്തിൽ മരിച്ച ചെങ്കൽ ലോറി ഡ്രൈവറുടെ കുടുംബത്തിന് ഡ്രൈവേഴ്സ് അസോസിയേഷൻ കൈത്താങ്ങ്
text_fieldsbookmark_border
അപകടത്തിൽ മരിച്ച ഡ്രൈവറുടെ കുടുംബത്തിന് ഡ്രൈവേഴ്സ് അസോസിയേഷൻ കൈത്താങ്ങ് ഇരിട്ടി: അപകടത്തിൽ മരിച്ച ചെങ്കൽ ലോറി ഡ്രൈവർ വിളമന ഉദയഗിരിയിലെ അരുൺ വിജയന്റെ കുടുംബത്തിന് ഡ്രൈവർമാരുടെ കൂട്ടായ്മ ഒന്നേമുക്കാൽ ലക്ഷം രൂപ നൽകി. കൈരളി ചങ്ക് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായ നിധിയാണ് കുടുംബത്തിന് കൈമാറിയത്. കഴിഞ്ഞ ഡിസംബറിൽ ചെങ്കൽ കയറ്റി പോവുകയായിരുന്ന ലോറി മട്ടന്നൂരിൽവെച്ച് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയാണ് ലോറി ഡ്രൈവറായ അജി എന്ന അരുൺ വിജയനും ക്ലീനറായ രവിയും മരിച്ചത്. കേരളത്തിലും വിദേശത്തുമുള്ള ഡ്രൈവർമാരുടെ ഫേസ്ബുക്ക്, വാട്‌സ്ആപ് കൂട്ടായ്മയാണ് കൈരളി ചങ്ക് ഡ്രൈവേഴ്‌സ് അസോസിയേഷൻ. ഇതിൽ അംഗമായിരുന്നു മരിച്ച അരുൺ വിജയനും. കുടുംബത്തെ സഹായിക്കാൻ കൂട്ടായ്മയിൽ അംഗങ്ങളായവരിൽനിന്നും സ്വരൂപിച്ച പണമാണ് കൈമാറിയത്. ഇദ്ദേഹത്തിന്റെ മരണത്തോടെ ഭാര്യയും മകളും അടങ്ങുന്ന കുടുംബം അനാഥമായി. വീട് നിർമിക്കാൻ തറയൊരുക്കി നിർമാണം ആരംഭിക്കാനിരിക്കെയാണ് അപകടം. അരുൺ വിജയന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പായം പഞ്ചായത്ത് പ്രസിഡന്റ പി. രജനി സഹായധനം കുടുംബത്തിന് കൈമാറി. പഞ്ചായത്ത് അംഗം ബിജു കോങ്ങോടൻ, അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഷിജാദ് കാലടി, സെക്രട്ടറി വിൽസൺ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പെരുമ്പാവൂർ, അരുൺ പാലാ, അനീഷ് മുത്തോലി, ജിഷ്ണു പാലാ, കണ്ണൂർ ജില്ല പ്രസിഡന്റ് വി. പ്രവീൺ, സെക്രട്ടറി റംഷാദ് പുതിയതെരു, റിജോ വള്ളിത്തോട് തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
