Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിനോദ വിജ്ഞാന...

വിനോദ വിജ്ഞാന കേന്ദ്രം: ഫണ്ട് ശേഖരണം തുടങ്ങി

text_fields
bookmark_border
വിനോദ വിജ്ഞാന കേന്ദ്രം; ഫണ്ട് ശേഖരണം തുടങ്ങി പയ്യന്നൂർ: നാഷനല്‍ സര്‍വിസ് സ്‌കീം മുഖേന ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന സേവനപരിപാടികള്‍ സമാനതകളില്ലാത്ത മാതൃകകളാണെന്ന് ഡോ. വി. ശിവദാസന്‍ എം.പി. കണ്ണൂര്‍ ജില്ല നാഷനല്‍ സര്‍വിസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ആദിവാസി വിഭാഗത്തിനായി പയ്യാവൂരില്‍ നിര്‍മിക്കുന്ന വിനോദ വിജ്ഞാന കേന്ദ്രത്തിന്റെ ഫണ്ട് ശേഖരണം ജില്ലതല ഉദ്ഘാടനം കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വിഭാഗത്തിന്റെ ശാരീരികവും മാനസികവുമായ ഉന്നമനം ലക്ഷ്യമാക്കിയാണ് കേന്ദ്രം തുടങ്ങുന്നത്. മികച്ച ലൈബ്രറിയും കായിക വിനോദത്തിനായി ഗ്രൗണ്ടും പാര്‍ക്കും കലാപ്രോത്സാഹനത്തിനായി കെട്ടിടവും നിര്‍മിക്കും. നെറ്റ് വര്‍ക്കിന്റെ സഹകരണത്തോടെ നിര്‍മിക്കുന്ന കേന്ദ്രത്തിന്റെ നിര്‍മാണത്തിനായി ജില്ലയിലെ എന്‍.എസ്.എസ് യൂനിറ്റുകളില്‍നിന്ന് സംഭാവന സ്വീകരിക്കും. വളന്റിയര്‍മാര്‍ സ്‌ക്രാപ് ശേഖരണത്തിലൂടെയും ബിരിയാണി, കേക്ക് പായസ ചലഞ്ചുകളിലൂടെയും സാനിറ്റൈസര്‍, ഹാൻഡ് വാഷ് നിര്‍മാണത്തിലൂടെയുമാണ് ഫണ്ട് കണ്ടെത്തിയത്. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം ടി. തമ്പാന്‍, പി.കെ. വിജയന്‍, ടി.വി. വിനോദ്, മനോജ് കുമാര്‍ കണിച്ചുകുളങ്ങര, ശ്രീധരന്‍ കൈതപ്രം, പി.പി. ദാമോദരന്‍, മനോജ് കൈപ്രത്ത്, ബേബി മനോഹരന്‍, ഹരിദാസന്‍ നടുവലത്ത്, സി.പി. ബീന, പ്രിന്‍സിപ്പൽ കെ. സന്തോഷ്‌ കുമാര്‍, എം. രമണി എന്നിവര്‍ സംസാരിച്ചു. വിനോദവിജ്ഞാന കേന്ദ്രത്തിനായി കടന്നപ്പള്ളി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് സമാഹരിച്ച പുസ്തകങ്ങള്‍ നെറ്റ്‌വര്‍ക്ക് കോഓഡിനേറ്റര്‍ ടി.കെ. ഗോവിന്ദന്‍ ഏറ്റുവാങ്ങി. സംസ്ഥാന എന്‍.എസ്.എസ് വിഭാവനം ചെയ്യുന്ന 'കാടും കടലും' എന്ന ഈ വര്‍ഷത്തെ ആക്ഷന്‍ പ്ലാനിലെ പ്രധാന പ്രോജക്ടിന്റെ ഭാഗമായിട്ടാണ് വിനോദവിജ്ഞാന കേന്ദ്രം നിര്‍മിക്കുന്നത്. പി. വൈ.ആർ എൻ.എസ്.എസ്. പയ്യാവൂർ വിനോദ വിജ്ഞാന കേന്ദ്രം നിർമിക്കുന്നതിന് എൻ.എസ്.എസ് സ്വരൂപിച്ച ഫണ്ട് സ്വീകരണത്തിന്റെ ജില്ലതല ഉദ്ഘാടനം കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഡോ. വി. ശിവദാസൻ എം.പി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story