Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:30 AM IST Updated On
date_range 22 Feb 2022 5:30 AM ISTകൊല ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ -എം.വി. ജയരാജന്‍
text_fieldsbookmark_border
കണ്ണൂർ: സി.പി.എം പ്രവര്‍ത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയത് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് തിരിച്ചുവരവേ പതിയിരുന്ന് ആക്രമിച്ചാണ് ആര്‍.എസ്.എസ് സംഘം കൊലപ്പെടുത്തിയത്. കൊലപാതകത്തിനുപിന്നില്‍ ആര്‍.എസ്.എസുകാരാണ്. അദ്ദേഹത്തിന്റെ ഇടതുകാൽ, മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റിയ നിലയിലാണ്. നിരവധി വെട്ടുകളാണ് മൃതദേഹത്തിലുള്ളത്. ഇത്തരത്തിലൊരു കൊലപാതകം നടക്കാനുള്ള പ്രശ്‌നങ്ങളൊന്നും തലശ്ശേരിയിലില്ല. ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകവുമായി ബന്ധമില്ല; ആരോപണം നിഷേധിച്ച് ബി.ജെ.പി കണ്ണൂർ: സി.പി.എം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിനുപിന്നിൽ ആർ.എസ്.എസാണെന്ന ആരോപണം നിഷേധിച്ച് ബി.ജെ.പി ജില്ല അധ്യക്ഷൻ എൻ. ഹരിദാസ്. യാഥാർഥ്യം മനസ്സിലാക്കാതെയാണ് സി.പി.എം പ്രതികരിക്കുന്നത്. പ്രതികളെ സംരക്ഷിക്കരുതെന്നാണ് ബി.ജെ.പിയുടെ ആവശ്യം. പ്രദേശത്തെ പ്രശ്‌നങ്ങളെല്ലാം സി.പി.എം ഏകപക്ഷീയമായി ഉണ്ടാക്കിയതാണ്. വസ്തുത പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. ഉത്സവവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളുണ്ടായെന്ന് പറയപ്പെടുന്നുണ്ട്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തട്ടെ. കൊലപാതകം നടന്ന് മിനിറ്റുകൾക്കകം സി.പി.എം പ്രഖ്യാപിക്കുകയാണ് ഇന്ന ആളുകളാണ് പ്രതികളെന്ന്. പ്രതികളെ സി.പി.എം പ്രഖ്യാപിക്കേണ്ട. അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിച്ച് കണ്ടെത്തട്ടെ. സംഭവത്തിൽ ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല. എത്രയോ പ്രകോപനപരമായ പ്രശ്‌നങ്ങൾ സി.പി.എം ഉണ്ടാക്കിയിട്ടുപോലും സംയമനം പാലിക്കണമെന്ന് അണികൾക്ക് നിർദേശം കൊടുത്ത പാർട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് കൊല പൈശാചികം -എസ്.ഡി.പി.ഐ കണ്ണൂർ: പുന്നോലിൽ മത്സ്യത്തൊഴിലാളിയായ സി.പി.എം പ്രവർത്തകൻ ഹരിദാസിനെ ഒരു പ്രകോപനവുമില്ലാതെ വെട്ടിക്കൊന്ന ആർ.എസ്.എസ് ഭീകരതക്കെതിരെ ജനരോഷം ഉയരണമെന്ന് എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് എ.സി. ജലാലുദ്ദീൻ ആവശ്യപ്പെട്ടു. ആർ.എസ്.എസ് ക്രിമിനലുകൾ ക്രൂരമായാണ് വെട്ടിക്കൊന്നത്. കൊല തീർത്തും പൈശാചികമാണ്. ഒരു കാൽ വെട്ടിയെടുത്ത് ദൂരെ കളയുകയും ചെയ്തു. ഉന്നത നേതാക്കളുടെ വ്യക്തമായ ഗൂഢാലോചനയും കൃത്യമായ ആസൂത്രണവും സംഭവത്തിന് പിന്നിലുണ്ടെന്ന് വ്യക്തം. അക്രമികളെയും ഗൂഢാലോചന നടത്തിയവരെയും പൊലീസ് ഉടൻ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story