Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനേട്ടം കൊയ്ത്...

നേട്ടം കൊയ്ത് പയ്യന്നൂർ അഗ്നിരക്ഷ നിലയം

text_fields
bookmark_border
നേട്ടം കൊയ്ത് പയ്യന്നൂർ അഗ്നിരക്ഷ നിലയംപയ്യന്നൂർ: കണ്ണൂർ റീജ്യനിലെ മികച്ച നിലയമായി പയ്യന്നൂർ അഗ്നിരക്ഷ നിലയത്തെ ​െതരഞ്ഞെടുത്തു. കണ്ണൂർ കാസർകോട് ജില്ലകളിലെ സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ്​ കണ്ണൂർ മേഖല. പ്രകൃതിദുരന്തം, കോവിഡ് മഹാമാരി തുടങ്ങിയ കാലയളവിൽ മികച്ച സേവന പ്രവർത്തനങ്ങൾ നടത്തിയതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയാണ് അംഗീകാരം ലഭിച്ചത്. കൂടാതെ ഭൗതികസാഹചര്യം മെച്ചപ്പെടുതുന്നതിലും സൗന്ദര്യവത്കരണ പ്രവർത്തനങ്ങളിലും നിലയ പരിധിയിലെ ജീവനക്കാർ മാതൃക പ്രവർത്തനങ്ങളാണ് കാഴ്ച​െവച്ചത്. സ്റ്റേഷൻ സൗന്ദര്യവത്​ക​രണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച പച്ചക്കറിത്തോട്ടവും പൂന്തോട്ടവും മനോഹരമായ രീതിയിൽ നിർമിക്കാനും പരിപാലിക്കാനും സാധിച്ചു. കോവിഡ് കാലത്തും ലോക്ഡൗൺ സമയത്തും മറ്റും നിരവധി സന്നദ്ധ പ്രവർത്തനങ്ങളിലൂടെ അഗ്നിരക്ഷ സേനയുടെ ജനകീയ മുഖമാകാൻ പയ്യന്നൂർ യൂനിറ്റ് സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്ക് സാധിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.-------------------------പിവൈ.ആർ ഫയർ:: പയ്യന്നൂർ അഗ്നിരക്ഷ നിലയം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story