Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:28 AM IST Updated On
date_range 21 Feb 2022 5:28 AM ISTസ്വാതന്ത്ര്യ സ്മൃതിസദസ്സ്
text_fieldsbookmark_border
സ്വാതന്ത്ര്യ സ്മൃതിസദസ്സ് smrithi sadassu.jpgമഹാദേവ ഗ്രാമത്തിൽ സ്വാതന്ത്ര്യ സ്മൃതിസദസ്സ് എൻ. അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: കേന്ദ്രസാഹിത്യ അക്കാദമി മഹാദേവ ദേശായി സ്മാരക വായനശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സ്വാതന്ത്ര്യ സ്മൃതിസദസ്സ് വി.പി. മനോഹരൻ സ്മാരക വായന ഹാളിൽ നടന്നു. കെ.കെ. കുമാറിന്റെ അധ്യക്ഷതയിൽ സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം എൻ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം എൽ.വി. ഹരികുമാർ ആമുഖഭാഷണം നടത്തി. സ്വാതന്ത്ര്യസമര സേനാനി വി.പി. അപ്പുക്കുട്ട പൊതുവാൾ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, പയ്യന്നൂർ താലൂക്ക് ലൈബറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ, കെ. അനിത, ടി.എ. സന്തോഷ് എന്നിവർ സംസാരിച്ചു. ബി. മുഹമ്മദ് അഹമ്മദ് വായനശാലക്ക് 50 പുസ്തകങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story