Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:28 AM IST Updated On
date_range 21 Feb 2022 5:28 AM ISTസി ഡിവിഷൻ ലീഗ് ക്രിക്കറ്റ് :വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് സെമിയിൽ,വാലിയൻറ് ക്രിക്കറ്റ് ക്ലബിന് ജയം
text_fieldsbookmark_border
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് രണ്ട് വിക്കറ്റിന് പ്രിയദർശിനി ക്ലബിനെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പ്രിയദർശിനി ക്ലബ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മറുപടിയായി വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് 19.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. പുറത്താകാതെ 34 റൺസെടുത്ത് വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ് താരം ഷഫ്തീർ മാൻ ഓഫ് ദി മാച്ചായി. ഉച്ചക്ക് നടന്ന രണ്ടാം മത്സരത്തിൽ തലശ്ശേരി വാലിയൻറ് ക്രിക്കറ്റ് ക്ലബ് 24 റൺസിന് തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വാലിയൻറ് ക്രിക്കറ്റ് ക്ലബ് 19.2 ഓവറിൽ 100 റൺസിന് ഓൾ ഔട്ടായി. മറുപടിയായി കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 15.5 ഓവറിൽ 76 റൺസിന് ഓൾ ഔട്ടായി. 14 റൺസും നാല് വിക്കറ്റും വീഴ്ത്തി വാലിയൻറ് ക്രിക്കറ്റ് ക്ലബ് താരം ഷംസീർ മാൻ ഓഫ് ദി മാച്ചായി. ചൊവ്വാഴ്ച നടക്കുന്ന സെമിഫൈനൽ മത്സരത്തിൽ ആദ്യ സെമിയിൽ നെട്ടൂർ ക്രിക്കറ്റ് ക്ലബ് വടക്കുമ്പാട് ക്രിക്കറ്റ് ക്ലബിനെയും രണ്ടാം സെമിയിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീം തിരുവങ്ങാട് ക്രിക്കറ്റ് ക്ലബിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story