Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:28 AM IST Updated On
date_range 21 Feb 2022 5:28 AM ISTചെരിപ്പുകടയിലെ ജീവനക്കാരനെ കുത്തിയ കേസിൽ പ്രതി റിമാൻഡിൽ
text_fieldsbookmark_border
തലശ്ശേരി: യുവാവിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചാലിൽ കടവരാന്തയിൽ താമസിക്കുന്ന അഷ്റഫിനെയാണ് (62) തലശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്. നഗരത്തിലെ ചെരിപ്പുകടയിലെ ജീവനക്കാരനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതിയാണ്. തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം.വി. ബിജുവാണ് അറസ്റ്റുചെയ്തത്. കുത്തേറ്റ മുനവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാധാരമായ സംഭവം. തലശ്ശേരിയിലെ കടകളിൽനിന്ന് ഹാർഡ് ബോർഡ് ശേഖരിക്കുന്നയാളാണ് അഷ്റഫ്. തലശ്ശേരി ലോഗൻസ് റോഡിലെ ഓക്സി ഫുട്വെയർ സ്ഥാപനത്തിലെ ജീവനക്കാരനായ മുനവറിനെ കടയിലെ ഹാർഡ് ബോർഡ് പെട്ടികൾ നൽകാത്തത്തിന്റെ വിരോധത്തിൽ അഷ്റഫ് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ മുനവറിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുനവറിന്റെ വൃക്കക്ക് മുറിവേറ്റതായി വിവരമുണ്ട്. -------- പടം.... പ്രതി അഷ്റഫ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
