Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറൂറൽ ജില്ല പൊലീസ് ഹെഡ്...

റൂറൽ ജില്ല പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഓഫിസ് തളിപ്പറമ്പിൽ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
റൂറൽ ജില്ല പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഓഫിസ് തളിപ്പറമ്പിൽ പ്രവർത്തനം തുടങ്ങി
cancel
തളിപ്പറമ്പ്: കണ്ണൂർ . മോട്ടോർ ട്രാൻസ്പോർട്ട് ഓഫിസ് ഉൾപ്പെടെയാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ വളപ്പിൽ പ്രവർത്തനം തുടങ്ങിയത്. തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫിസായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കണ്ണൂർ റൂറൽ ജില്ല പൊലീസിന്റെ ഹെഡ് ക്വാർട്ടേഴ്​സ് ഓഫിസ് ഒരുക്കിയത്. തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫിസിന് സമീപത്ത് നേരത്തെ ക്വാർട്ടേഴ്സിനായി പണിത കെട്ടിടത്തിലാണ് എം.ടി ഓഫിസ് പ്രവർത്തിക്കുക. കണ്ണൂർ റൂറൽ പൊലീസ് ജില്ല ഹെഡ് ക്വാർട്ടേഴ്സ് ഓഫിസ് ശനിയാഴ്ച മുതലാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തനം തുടങ്ങിയത്. എ.ആർ പൊലീസ് ആസ്ഥാനം കൂടിയായതിനാൽ പൊലീസുകാരുടെ ഡ്യൂട്ടി നിയന്ത്രിക്കുന്നത് തളിപ്പറമ്പിലെ ഹെഡ് ക്വാർട്ടേഴ്​സ് ആസ്ഥാനത്ത് നിന്നാകും. കെ.വി. പ്രസാദാണ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫിസർ. റൂറൽ ജില്ല പരിധിയിൽപെട്ട മുഴുവൻ പൊലീസ് വാഹനങ്ങളുടെയും കാര്യങ്ങൾ ഇനി എം.ടി ഓഫിസിൽ നിന്നാണ് നിയന്ത്രിക്കുക. ഇതോടൊപ്പം പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെയും പൊലീസ് അസോസിയേഷന്റെയും ജില്ല ആസ്ഥാനങ്ങൾ അടുത്ത ദിവസങ്ങളിൽ തളിപ്പറമ്പിൽ പ്രവർത്തനം തുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story