Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:41 AM IST Updated On
date_range 20 Feb 2022 5:41 AM ISTഏകദിന ക്യാമ്പും സ്വീകരണവും
text_fieldsbookmark_border
ഇരിക്കൂർ: ഇരിക്കൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ദിരഗാന്ധി സഹകരണ ആശുപത്രി ചെയർമാൻ കെ.പി. സാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.വി. ഫൈസൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബേബി തോലാനി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ, എ.എം. വിജയൻ, മുഹ്സിൻ കാതിയോട്, കെ.ആർ. അബ്ദുൽ ഖാദർ, കെ.ടി. ഷക്കീം ഹാജി, സി. നിഖിൽ, കെ. സലാം ഹാജി, പി. മുനീറുദ്ദീൻ, കെ.വി. റഫീഖ്, കെ.വി. മുനീർ, കെ.കെ. ഷഫീഖ്, എം.പി. ഹാരിസ്, എൻ.കെ. സന്ധ്യ, പി. കോമള, എം.പി. ഷബ്നം, ജുനൈദ, കെ.കെ. ഹംസ എന്നിവർ സംസാരിച്ചു. സി.പി.എം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ് അംഗത്വം സ്വീകരിച്ച മുൻ പഞ്ചായത്ത് മെംബർമാരായിരുന്ന എം.വി. ജനാർദനൻ, പി.പി. നസീമ, എസ്.എഫ്.ഐ നേതാവ് എൻ. ഷുക്കൂർ എന്നിവരെ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. സാജുവും ബേബി തോലാനിയും സ്വീകരിച്ചു. ----------- ചിത്രം: ഏകദിന ക്യാമ്പ് ഇരിക്കൂറിൽ കെ.പി. സാജു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
