Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയപാത വികസനം;...

ദേശീയപാത വികസനം; ജനങ്ങളുടെ ആശങ്കക്ക്​ പരിഹാരം കാണും -പി.പി. ദിവ്യ

text_fields
bookmark_border
ദേശീയപാത വികസനം; ജനങ്ങളുടെ ആശങ്കക്ക്​ പരിഹാരം കാണും -പി.പി. ദിവ്യ
cancel
കല്യാശ്ശേരി: കല്യാശ്ശേരി മംഗലശ്ശേരി താവ മണ്ണിട്ടുമൂടി ദേശീയപാത നിർമിക്കുന്ന നടപടി പരിശോധിക്കുമെന്ന്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ. കാലവർഷ സമയത്ത് പ്രദേശത്തെ മുഴുവൻ വെള്ളവും ഈ വയലിലൂടെ ഒഴുകിയാണ് കണ്ണപുരം പുഴയിലെത്തുന്നത്. പുതിയ ദേശീയപാതയിൽ കേവലം രണ്ടുമീറ്റർ വീതിയിൽ കലുങ്ക്​ നിർമിക്കാനാണ് പദ്ധതി. ഇങ്ങനെ നിർമിച്ചാൽ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കും. ഇത് പ്രദേശത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. മംഗലശ്ശേരി താവ നികത്തിയുള്ള റോഡ് നിർമാണത്തിൽ പ്രദേശവാസികളും കർഷകരും പരാതിയുമായി എത്തിയതിനെ തുടർന്ന്​​ ശനിയാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിയ പി.പി. ദിവ്യ, എ.ഡി.എം കെ.കെ. ദിവാകരൻ ഉടപ്പെടെയുള്ള ജനപ്രതിനിധി -ഉദ്യോഗസ്ഥ സംഘം തോടുകളും പാടശേഖരങ്ങളും സന്ദർശിച്ചു. പ്രശ്​നം അനുഭാവപൂർവം കണക്കിലെടുത്ത് വീതികൂടിയ കലുങ്ക്​ നിർമിച്ച് പ്രശ്ന പരിഹാരം കാണാൻ നടപടി സ്വീകരിക്കുമെന്ന് പി.വി. ദിവ്യ നാട്ടുകാർക്ക്​ ഉറപ്പുനൽകി. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​ പി.പി. ഷാജിർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്​ ടി.ടി. ബാലകൃഷ്ണൻ, മെംബർമാരായ കെ. ബാലകൃഷ്ണൻ, ടി. ബാലകൃഷ്ണൻ, ദേശീയപാത സ്ഥലമേറ്റെടുക്കൽ വിഭാഗം സൂപ്രണ്ട് കെ.കെ. ജിഷ, റവന്യൂ ഇൻസ്​പെക്ടർ വി.വി. രമേഷ് ബാബു, സർവേയർ പി.പി. ലക്ഷ്മണൻ, പഞ്ചായത്ത് സെക്രട്ടറി എം.എം. രമ, കരാറുകാരായ വിശ്വസമുദ്രയുടെ പ്രോജക്ട് അസി. മാനേജർ സി. രാജേഷ്, മറ്റ് ഉദ്യോഗസ്ഥ സംഘം, കർഷകർ, നാട്ടുകാർ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. --------------------------- ചിത്രം: മംഗലശ്ശേരി താവ നികത്തിയുള്ള റോഡ് നിർമാണം പരിശോധിക്കാനെത്തിയ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യയും സംഘവും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story