Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:39 AM IST Updated On
date_range 20 Feb 2022 5:39 AM ISTവീട്ടുപറമ്പിൽ തീപിടിത്തം
text_fieldsbookmark_border
ഉരുവച്ചാൽ: ടൗണിന് സമീപത്തെ വീട്ടുപറമ്പിൽ തീപിടിച്ചത് പരിഭ്രാന്തി പടർത്തി. നജീബ് മൻസിലിൽ പരേതനായ അബ്ദുല്ല ഹാജിയുടെ വീട്ടുപറമ്പിലെ അര ഏക്കറോളം സ്ഥലമാണ് കത്തിനശിച്ചത്. തീ പടർന്ന് വീട്ടുമുറ്റത്തേക്ക് എത്തിയപ്പോൾ ഓടിയെത്തിയ നാട്ടുകാർ നിയന്ത്രിച്ചതിനാൽ മറ്റിടങ്ങളിലേക്ക് പടരുന്നത് ഒഴിവായി. ശനിയാഴ്ച ഉച്ച മൂന്നരയോടെയാണ് സംഭവം. വൈദ്യുതി ലൈനിൽ തട്ടിയ ഉണങ്ങിയ മരച്ചില്ലയിൽ തീപിടിച്ച് വീട്ടുപറമ്പിലെ കുറ്റിക്കാട്ടിലേക്ക് പടരുകയായിരുന്നു. വൈദ്യുതി ലൈനുകളും കേബിളുകളും കത്തിനശിച്ചു. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ ദുരന്തമൊഴിവായി. മട്ടന്നൂർ അഗ്നിരക്ഷസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തീയണച്ചത്. മട്ടന്നൂർ എസ്.ഐ ഗണേശന്‍റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. ----------------- പടം urivachal fire ഉരുവച്ചാലിലെ വീട്ടുപറമ്പിൽ തീപിടിച്ചതിനെ തുടർന്ന് അഗ്നിരക്ഷസേന അണക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story