Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകതിരൂരിൽ ഹരിത പാഠശാല

കതിരൂരിൽ ഹരിത പാഠശാല

text_fields
bookmark_border
കതിരൂർ: ഹരിത കേരളം ജില്ല മിഷന്റെയും കതിരൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഹരിത പാഠശാല സംഘടിപ്പിച്ചു. പഞ്ചായത്തുതല സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടി കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. സനിൽ അധ്യക്ഷത വഹിച്ചു. സമ്പൂർണ ശുചിത്വ പദ്ധതി റിപ്പോർട്ട് ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരന് നൽകി കലക്ടർ പ്രകാശനം ചെയ്തു. വിവിധ വിഷയങ്ങളിൽ ജി. സഹദേവൻ, കെ. ലത റാണി, കെ.പി. റംസീന, കെ. ലക്ഷ്മി ലേഖ, കെ. നാരായണൻ, ഇ.കെ. സോമശേഖരൻ എന്നിവർ ക്ലാസെടുത്തു. ജില്ല പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സൽ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടി.ടി. റംല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.പി. സനില, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.പി. റംസീന, അംഗം സനില പി. രാജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story