Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗ്രാമതല സൗജന്യ...

ഗ്രാമതല സൗജന്യ പരിശോധന ക്യാമ്പുകൾ തുടങ്ങി

text_fields
bookmark_border
കണ്ണൂർ: സമ്പൂർണ അർബുദ നിയന്ത്രിത മേഖലയായി മാറ്റുന്നതിന്​ കണ്ണൂർ കോർപറേഷന്റെയും പൊതുജനാരോഗ്യ വകുപ്പിന്‍റെയും കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന അഞ്ചാംഘട്ടം ഗ്രാമതല ക്യാമ്പുകൾക്ക് പയ്യാമ്പലം ടൗൺ ഹയർ സെക്കൻഡറി സ്​കൂളിൽ തുടക്കമായി. കണ്ണൂർ കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എം.പി. രാജേഷ്, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ അഡ്വ. പി. ഇന്ദിര, ഇംപ്ലിമൻെറിങ് ഓഫിസർ ഡോ. രാജേശ്വരി രാജ്, മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ, മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ, മെഡിക്കൽ ഓഫിസർമാരായ ഡോ. ഹർഷ ഗംഗാധരൻ, ഡോ. ടി.ആർ. ദീപ്തി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയിൽ​ തുടർ പരിശോധനകൾ നിർദേശിച്ചവർക്കെല്ലാം ഫെബ്രുവരി 27ന് നടത്തുന്ന മെഗാക്യാമ്പിൽ സൗജന്യ ചികിത്സ ലഭ്യമാക്കും. അടുത്ത ക്യാമ്പ് ഞായറാഴ്ച തളാപ്പ് മിക്സഡ് യു.പി സ്​കൂളിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story