Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:39 AM IST Updated On
date_range 20 Feb 2022 5:39 AM ISTമുസ്ലിം ലീഗ് സ്നേഹാദരവ്
text_fieldsbookmark_border
കണ്ണൂർ: കോർപറേഷൻ കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് അംഗങ്ങൾക്ക് കോർപറേഷൻ കൗൺസിൽ പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്നേഹാദരവ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി സി. സമീർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി. താഹിർ, കണ്ണൂർ മണ്ഡലം പ്രസിഡൻറ് ഫാറൂഖ് വട്ടപ്പൊയിൽ, അഴീക്കോട് മണ്ഡലം പ്രസിഡൻറ് കെ.വി. ഹാരിസ്, ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, മുൻ മേയർ സി. സീനത്ത്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷമീമ ടീച്ചർ, സിയാദ് തങ്ങൾ, വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ് പി.പി. ഷമീമ, കോർപറേഷൻ കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, കെ.പി. അബ്ദുറസാഖ്, കെ.എം. സാബിറ ടീച്ചർ, അഷറഫ് ചിറ്റുള്ളി, കെ.പി. റാഷിദ്, വനിത ലീഗ് നേതാക്കളായ പി. കൗലത്ത്, റംസീന റൗഫ് എന്നിവർ സംസാരിച്ചു. ---------- photo: snehatharav ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story