Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹി ബൈപാസ്:...

മാഹി ബൈപാസ്: പാലത്തിനടിയിലെ ബണ്ട് നീക്കിത്തുടങ്ങി

text_fields
bookmark_border
മാഹി ബൈപാസ്: പാലത്തിനടിയിലെ ബണ്ട് നീക്കിത്തുടങ്ങി
cancel
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് -മാഹി ബൈപാസ്​ നിർമാണം വേഗത്തിൽ പുരോഗമിക്കവേ അഞ്ചരക്കണ്ടി പുഴക്കുകുറുകെ നിർമിച്ച പാലത്തിന് കെട്ടിയ ബണ്ടുകൾ യന്ത്രം ഉപയോഗിച്ച് നീക്കിത്തുടങ്ങി. ബണ്ട് മാറ്റി മണ്ണ്​ പൂർണമായി നീക്കുന്നതോടെ തടസ്സമില്ലാതെ പുഴ ഒഴുകിത്തുടങ്ങും. ഇവിടെ ബണ്ട് നിർമിച്ചത് കാരണം മഴയിൽ പ്രദേശത്ത് വെള്ളക്കെട്ട് പതിവാണ്. പുഴയിലെ മണ്ണ് നീക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാവും. പാലവും റോഡും ബന്ധിപ്പിക്കുന്ന പ്രവർത്തനം വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ––––––––––––––– കെട്ടിടം പൊളി അവസാനഘട്ടത്തിൽ എടക്കാട്: ദേശീയപാത വികസനത്തിൻെറ ഭാഗമായുള്ള കെട്ടിടം പൊളി അവസാനഘട്ടത്തിലെത്തി. മുഴപ്പിലങ്ങാട് വില്ലേജിലെ മിക്ക കെട്ടിടങ്ങളും പൊളിച്ചു നിരപ്പാക്കിത്തുടങ്ങി. കുളം ബസാറിലെ റോഡിനോട് ചേർന്നുകിടക്കുന്ന മുഴുവൻ വ്യാപാര സ്ഥാപനങ്ങളും പൊളിച്ചുനീക്കാൻ തുടങ്ങി. വികസനത്തിനായി വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചെങ്കിലും പുതിയ കെട്ടിടങ്ങളുടെ പണി പുരോഗമിക്കുകയാണ്​. റോഡ് വികസനം യാഥാർഥ്യമാകുന്നതോടെ ബസാറിലെ വ്യാപാര മേഖലയും സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യാപാരി വ്യവസായി സമിതി യൂനിറ്റ് പ്രസിഡന്റ്​ മോഹനൻ പറഞ്ഞു. photo
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story