Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:33 AM IST Updated On
date_range 20 Feb 2022 5:33 AM ISTവിവാഹ ആഭാസങ്ങൾക്കെതിരെ തലശ്ശേരി നഗരസഭ
text_fieldsbookmark_border
തലശ്ശേരി: വർധിച്ചുവരുന്ന പരിധിയിലും നടപടി കർക്കശമാക്കുന്നു. പ്രാഥമികഘട്ടമായി രാഷ്ട്രീയ പാർട്ടികൾ, യുവജന സംഘടനകൾ, വനിത സംഘടനകൾ, ജനമൈത്രി പൊലീസ്, കുടുംബശ്രീ എന്നിവയുടെ സംയുക്ത യോഗം നഗരസഭ ഓഫിസിൽ ചേർന്നു. വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ആഭാസത്തരങ്ങളെ തള്ളിപ്പറയാൻ സമൂഹം തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. മദ്യ -ലഹരി മാഫിയകളെ നിയന്ത്രിച്ചാൽ വിവാഹങ്ങളിലെ ആഭാസങ്ങൾ ഇല്ലാതാക്കാൻ സാധിക്കും. പൊലീസിന്റെയും എക്സൈസിന്റെയും ശക്തമായ ഇടപെടലാണ് ഇക്കാര്യത്തിൽ അനിവാര്യമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. വിവാഹ വീടുകളിലെ ഗാനമേളകൾക്ക് സമയപരിധി ഉൾപ്പെടെ നിയന്ത്രണമുണ്ടാക്കാൻ തീരുമാനിച്ചു. കോവിഡ് കാലത്ത് വിവാഹം പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നിയന്ത്രണ വിധേയമായി നടത്തിയിരുന്നത് പോലെയുള്ള ചട്ടങ്ങൾ ഉണ്ടാവുന്നത് ഉചിതമാണെന്ന് യോഗം വിലയിരുത്തി. താഴേത്തട്ടിൽ വാർഡുതല ജാഗ്രത സമിതികൾ യോഗം ചേർന്ന് ക്ലബുകൾ, വായനശാലകൾ, സാംസ്കാരിക സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, യുവജന സംഘടനകൾ, പൊതുപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ശക്തമായ ബോധവത്കരണം നടത്തും. ഇതിനായി ആവശ്യമായ ലഘുലേഖകൾ നഗരസഭ പ്രിന്റ് ചെയ്ത് നൽകും. കൂടാതെ വിവിധ ഘട്ടങ്ങളിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ ഇടപെടലുകൾ നടത്താനും തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വാഴയിൽ ശശി സ്വാഗതം പറഞ്ഞു. നഗരസഭാംഗങ്ങൾ, സെക്രട്ടറി ആർ. പ്രദീപ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കാരായി ചന്ദ്രശേഖരൻ, എം. പ്രതാപൻ, എം.പി. അരവിന്ദാക്ഷൻ, സി.കെ.പി. മമ്മു, കെ. ലിജേഷ്, പി.വി. രമേശൻ, ബി.പി. മുസ്തഫ, ഒതയോത്ത് രമേശൻ, ജോർജ് പീറ്റർ, യുവജന -വനിത സംഘടന പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, കുടുംബശ്രീ ചെയർപേഴ്സൻ പി. സനില തുടങ്ങിയവർ പങ്കെടുത്തു. --------------- പടം..... ഓഫിസിൽ നടന്ന യോഗത്തിൽ ചെയർപേഴ്സൻ കെ.എം. ജമുനാറാണി സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
