Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:32 AM IST Updated On
date_range 20 Feb 2022 5:32 AM ISTജനങ്ങളെ കേൾക്കാത്ത വികസനം ആപത്ത് - ഡോ. ഇ.വി. രാമകൃഷ്ണൻ
text_fieldsbookmark_border
പയ്യന്നൂർ: കെ-റെയിൽ സിൽവർലൈൻ പദ്ധതി ഭാവികേരളത്തെ സാരമായി ബാധിക്കുമെന്നും ഇത്തരം വൻ പദ്ധതികൾ ജനങ്ങളെ കേൾക്കാതെ നടപ്പാക്കാൻ അനുവദിക്കരുതെന്നും എഴുത്തുകാരൻ ഇ.വി. രാമകൃഷ്ണൻ. പയ്യന്നൂരിൽ സിൽവർലൈൻ പദ്ധതിക്കെതിരെ നടന്ന സാംസ്കാരിക പ്രതിരോധ പരിപാടിയിൽ അടിവേഗ കടപ്പാതകൾ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നഷ്ടപരിഹാരമെന്ന പേരിൽ മോഹവില നൽകി ജീവിത സാഹചര്യങ്ങളിൽ നിന്ന് പിഴുതെറിയപ്പെടുന്ന ജനങ്ങൾക്ക് വീടും സ്ഥലവും മാത്രമല്ല ഇല്ലാതാവുന്നത്. അവർ ജൈവസമൂഹത്തിൽനിന്ന് വേർപെട്ട് സാമൂഹിക ബന്ധമില്ലാതെ അതിജീവനത്തിനായി കഷ്ടപ്പെടേണ്ടിവരുന്നു. ഇന്ത്യയിലെ വൻ നഗരങ്ങളിൽ ഇത്തരം പരിസ്ഥിതി അഭയാർഥി സമൂഹങ്ങളെ കാണാമെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ സിൽവർലൈൻ വിരുദ്ധ സമര പ്രവർത്തകൻ പി.സി. ബാലചന്ദ്രൻ, ഡോ. ഇ.വി. രാമകൃഷ്ണനിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി. പരിസ്ഥിതി പ്രവർത്തകരായ സി.ആർ. നീലകണ്ഠൻ, വി.ടി. നാസർ, കെ. രാമചന്ദ്രൻ, കെ. സഹദേവൻ, കെ-റെയിൽ വിരുദ്ധ സമര സമിതി ജില്ല കൺവീനർ അഡ്വ.പി.സി. വിവേക് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സാംസ്കാരിക പ്രതിരോധം കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ.സി. ഉമേഷ് ബാബു ഉദ്ഘാടനം ചെയ്തു. കവികളും സാംസ്കാരിക പ്രവർത്തകരും അവരുടെ സൃഷ്ടികൾ അവതരിപ്പിച്ചു. പത്മനാഭൻ ബ്ലാത്തൂർ, പ്രകാശൻ കരിവെള്ളൂർ, ജയൻ നീലേശ്വരം, ഒ.എം. രാമകൃഷ്ണൻ, രാധാകൃഷ്ണൻ കാനായി, കമലാക്ഷൻ വെള്ളാച്ചേരി എന്നിവർ സംബന്ധിച്ചു. കെ-റെയിൽ സിൽവർലൈൻ പ്രതിരോധസമിതി ചെയർമാൻ ടി.പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കൺവീനർ വി.കെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ------------ Pyr k rail സിൽവർ ലൈനിനെതിരെ പയ്യന്നൂരിൽ നടന്ന സാംസ്കാരിക സംഗമം ഡോ. ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story