Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:31 AM IST Updated On
date_range 20 Feb 2022 5:31 AM ISTപ്രതിഷേധ കൂട്ടായ്മ
text_fieldsbookmark_border
പ്രതിഷേധ കൂട്ടായ്മ പടം prathishedha koottayma.jpg കേന്ദ്രസർക്കാറിന്‍റെ പൗരാവകാശ നിഷേധത്തിനും മാധ്യമസ്വാതന്ത്ര്യം തകർക്കുന്ന നടപടിക്കുമെതിരെ നടന്ന പ്രതിഷേധ കൂട്ടായ്മ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: കേന്ദ്രസർക്കാറിന്‍റെ പൗരാവകാശ ധ്വംസനത്തിനും മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികൾക്കും എതിരെ ബഹുജന മനഃസാക്ഷി ഉണർത്തുന്നതിനായി കേരള പ്രദേശ് ഗാന്ധിദർശൻ വേദി പയ്യന്നൂർ നിയോജകമണ്ഡലം കമ്മിറ്റി ക്വിറ്റിന്ത്യാ സ്തൂപത്തിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഗാന്ധിദർശൻവേദി സംസ്ഥാന വൈസ് ചെയർമാൻ സുരേഷ്ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ നിയോജകമണ്ഡലം ചെയർമാൻ എൻ.എ.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.സി. നാരായണൻ, ഗാന്ധിദർശൻവേദി ഭാരവാഹികളായ എം.ഇ. ദാമോദരൻ നമ്പൂതിരി, സി. അനിൽ കുമാർ, പയ്യന്നൂർ ബ്ലോക്ക് ഭാരവാഹികളായ കെ.വി. ഭാസ്കരൻ, സി.കെ. ദിനേശൻ, വി.പി. കൃഷ്ണൻ മാസ്റ്റർ, വി.പി. കുമാരൻ, പലേരി ശ്രീനിവാസൻ, ഷഫീക്ക് മാങ്കട, ശാദുലി, ശശി കൗവ്വായി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story