Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:28 AM IST Updated On
date_range 20 Feb 2022 5:28 AM ISTഓൺലൈൻ കമ്പനിയിൽ ലാഭം നൽകാമെന്നുപറഞ്ഞ് പണം തട്ടി
text_fieldsbookmark_border
തളിപ്പറമ്പ്: ഓൺലൈൻ മാർക്കറ്റിങ് കമ്പനിയിൽ പണം നിക്ഷേപിച്ച് ബിസിനസിൽ ലാഭം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. മൊറാഴ സ്വദേശിനി എം. വിദ്യയുടെ പരാതിയിൽ നണിച്ചേരി സ്വദേശിനി, എറണാകുളം ചോറ്റാനിക്കരയിൽ താമസിക്കുന്ന ശരണ്യ സുഭാഷിനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. മലേഷ്യ ആസ്ഥാനമായ ക്യു.ഐ എന്ന ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനത്തിൽ പണം നിക്ഷേപിച്ച് ഇരട്ടിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് വിദ്യയുടെ കൈയിൽനിന്ന് ശരണ്യ 2,30,000 രൂപ തട്ടിയെടുത്തത്. 2020ലാണ് സംഭവം. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും വിദ്യക്ക് പണമോ ലാഭവിഹിതമോ നൽകിയില്ലെന്നാണ് പരാതി. ശരണ്യക്കെതിരെ, സമാനമായ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് മറ്റ് മൂന്ന് കേസുകളും തളിപ്പറമ്പ് പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. രണ്ട് മൊറാഴ സ്വദേശികളിൽ നിന്നും ഒരു കുറുമാത്തൂർ സ്വദേശിയിൽനിന്നും ആകെ 10,90,000 രൂപ തട്ടിയെന്ന പരാതികളിലാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, അപ്പോഴെല്ലാം ഹൈകോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടുകയാണ് ശരണ്യ ചെയ്യാറുള്ളത്. തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാറിനാണ് വിദ്യ പരാതി നൽകിയത്. പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story