Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡിജിറ്റൽ സർവേ:...

ഡിജിറ്റൽ സർവേ: തലശ്ശേരിയിൽ യോഗം ചേർന്നു

text_fields
bookmark_border
തലശ്ശേരി: ഡിജിറ്റൽ സർവേയുടെ ആദ്യഘട്ടമായി തലശ്ശേരി വില്ലേജിൽ ഡ്രോൺ സർവേ ഉൾപ്പെടെ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ചേർന്നു. നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി അധ്യക്ഷത വഹിച്ചു. സർവേ ക്ലാസ് നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ കണ്ണൂർ (സർവേ) സുരേശൻ കണിച്ചേരിയൻ, സർവേ അസി. ഡയറക്ടർ രാജീവൻ പട്ടത്താരി എന്നിവർ സർവേ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. ഹെഡ് സർവേയർ ഷരീഫ് ക്ലാസെടുത്തു. തലശ്ശേരി നഗരസഭ ചെയർമാൻ അധ്യക്ഷനായുള്ള വില്ലേജ് തല സമിതി രൂപവത്കരിച്ചു. ഡ്രോൺ സർവേ നടത്തുന്ന മണ്ണയാട് ദേശത്ത് ഉൾപ്പെടുന്ന വാർഡുകളിലും ഭാഗികമായി ഡ്രോൺ സർവേ നടക്കുന്ന വാടിക്കകം ദേശത്ത് ഉൾപ്പെടുന്ന വാർഡുകളിലും വാർഡുതല കമ്മിറ്റി വിളിക്കാൻ തീരുമാനിച്ചു. തലശ്ശേരി ഭൂരേഖ തഹസിൽദാർ ശ്രീകല സ്വാഗതവും സർവേ സൂപ്രണ്ട് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story