Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:39 AM IST Updated On
date_range 18 Feb 2022 5:39 AM ISTതലശ്ശേരി കടലോരത്ത് കുപ്പിക്കൂടുകൾ
text_fieldsbookmark_border
തലശ്ശേരി: പൈതൃക പദ്ധതിയുടെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് നവീകരിച്ച് മനോഹരമാക്കിയ തായലങ്ങാടി തെരുവിനെ മാലിന്യമുക്തമാക്കുന്നതിന്‍റെ ഭാഗമായി കടപ്പുറത്ത് രണ്ട് കൂപ്പിക്കൂടുകൾ സ്ഥാപിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. തലശ്ശേരി നഗരസഭയും ടൂറിസം വകുപ്പും ഡി.ടി.പി.സിയും സംയുക്തമായാണ് കൂട് സ്ഥാപിച്ചത്. പ്ലാസ്റ്റിക് കുപ്പികൾ പൊതുയിടങ്ങളിൽ അലക്ഷ്യമായി കളയാതെ ഉപയോഗശേഷം കൂട്ടിൽ മാത്രം നിക്ഷേപിക്കണം. കുപ്പിക്കൂടിന്‍റെ പരിപാലനം നഗരസഭ നിർവഹിക്കും. തായലങ്ങാടി തെരുവിന്‍റെ മൊത്തത്തിലുള്ള പരിപാലന ചുമതല ടൂറിസം വകുപ്പ്, ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനെയാണ് ഏൽപിച്ചിട്ടുള്ളത്. ഇ-പ്ലാനറ്റ് സ്ഥാപനമാണ് നഗരസഭയുടെയും ടൂറിസം വകുപ്പിന്‍റെയും അഭ്യർഥന പ്രകാരം അഞ്ച് കുപ്പിക്കൂടുകൾ നിർമിച്ചുനൽകിയത്. ചടങ്ങിൽ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ടി.കെ. സാഹിറ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഫൈസൽ പുനത്തിൽ സംസാരിച്ചു. സെക്രട്ടറി ആർ. പ്രദീപ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ്, എച്ച്.ഐമാർ, ടൂറിസം വകുപ്പ് ജീവനക്കാർ, ഇ-പ്ലാനറ്റ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ------------------ പടം.... തലശ്ശേരി കടലോരത്ത് സ്ഥാപിച്ച കുപ്പിക്കൂടിന്‍റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൻ കെ.എം. ജമുനാറാണി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
