Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാതയോരത്തെ മാലിന്യം...

പാതയോരത്തെ മാലിന്യം തള്ളൽ ദുരിതമായി

text_fields
bookmark_border
പാതയോരത്തെ മാലിന്യം തള്ളൽ ദുരിതമായി​കൂത്തുപറമ്പ്: പഴയ എസ്.ബി.ഐക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അനധികൃതമായി മാലിന്യം തള്ളുന്നത്​ ദുരിതമാകുന്നു. തലശ്ശേരി റോഡിൽ പഴയ വീട് പൊളിക്കുന്നതിന് സമീപമാണ് വൻതോതിൽ മാലിന്യം തള്ളിയിട്ടുള്ളത്​. നിരവധി വ്യാപാര സ്ഥാപനങ്ങളും ബാങ്കും ഉൾപ്പെടെ പ്രവർത്തിക്കുന്നതിന് സമീപത്തായാണ് മാലിന്യം തള്ളിയിട്ടുള്ളത്. വാഹനങ്ങളിലെത്തിക്കുന്ന മാലിന്യം രാത്രികാലങ്ങളിലാണ് ഇവിടെ തള്ളുന്നത്. പഴയ പോസ്റ്ററുകൾ, ബാനറുകൾ, പ്ലാസ്റ്റിക് സഞ്ചികൾ ഉൾപ്പെടെയുള്ളവയാണ് തള്ളിയിട്ടുള്ളത്​. സ്വകാര്യ സ്ഥലത്തെ മാലിന്യമായതിനാൽ നഗരസഭയിൽനിന്ന്​ മാലിന്യം ശേഖരിക്കുന്നവരും മുഖം തിരിക്കുകയാണ്. ദുർഗന്ധം കാരണം കാൽനടപോലും അസാധ്യമായതായി നാട്ടുകാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story