Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:32 AM IST Updated On
date_range 18 Feb 2022 5:32 AM ISTസബ് രജിസ്ട്രാർ ഓഫിസ് വളപ്പിലെ മാലിന്യം നീക്കി
text_fieldsbookmark_border
സബ് രജിസ്ട്രാർ ഓഫിസ് വളപ്പിലെ മാലിന്യം നീക്കിപടം -സബ് രജിസ്ട്രാർ ഓഫിസ് വളപ്പിലെ മാലിന്യം സുബൈർ സൂപ്പർ വിഷന്‍റെ നേതൃത്വത്തിൽ നീക്കുന്നുതളിപ്പറമ്പ്: നഗരമധ്യത്തിലുള്ള സബ് രജിസ്ട്രാർ ഓഫിസ് വളപ്പിലെ മാലിന്യം നീക്കം ചെയ്തു. മാലിന്യം വേർതിരിച്ചുനൽകിയാൽ ഏറ്റെടുക്കുമെന്ന് നഗരസഭ അറിയിച്ചെങ്കിലും ഇതിന് ആളെ കിട്ടാത്തതിനാൽ മാലിന്യം നീക്കുന്നത് വൈകിയിരുന്നു. തുടർന്ന് തളിപ്പറമ്പിലെ സാമൂഹിക പ്രവർത്തകൻ സുബൈർ സൂപ്പർ വിഷൻ ഇടപെട്ടാണ് മാലിന്യം നീക്കിയത്. ഓഫിസ് വളപ്പ് മാലിന്യനിക്ഷേപ കേന്ദ്രമാക്കി മാറ്റിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ ബിനോയിയും സ്ഥലം സന്ദർശിച്ചിരുന്നു. ഓഫിസ് വളപ്പിലെ മാലിന്യം നീക്കം ചെയ്യാൻ സംവിധാനമൊരുക്കിയതായി തളിപ്പറമ്പ് സബ് രജിസ്ട്രാർ എം. മോഹനൻ നഗരസഭ അധികാരികളെ അറിയിച്ചിരുന്നു. ഖരമാലിന്യങ്ങൾ ശേഖരിച്ച് വേർതിരിച്ചുനൽകിയാൽ അവ ഹരിത കർമസേന ഏറ്റെടുക്കുമെന്ന് ചെയർപേഴ്സൻ അറിയിച്ചതിനെ തുടർന്ന് മാലിന്യം വേർതിരിച്ച് ശേഖരിക്കാൻ ശ്രമം തുടങ്ങിയെങ്കിലും തൊഴിലാളികളെ കിട്ടാത്തതിനാൽ നടന്നില്ല. സബ് രജിസ്ട്രാർ ഓഫിസിന്‍റെ പിറകുവശത്തെ ഒഴിഞ്ഞ സ്ഥലത്ത് പുറമെ നിന്നുള്ളവരാണ് മാലിന്യം തള്ളുന്നതെന്നാണ് നിഗമനം. ഇവിടെ കാടുപിടിച്ചിരുന്നതിനാൽ മാലിന്യക്കൂമ്പാരം ശ്രദ്ധയിൽപെട്ടിരുന്നില്ല. ഒഴിഞ്ഞ സ്ഥലത്ത് കാടുകയറുന്നത് ഒഴിവാക്കാൻ പച്ചക്കറിത്തോട്ടമോ പൂന്തോട്ടമോ നിർമിച്ചാൽ മാലിന്യം തള്ളുന്നത് ഒഴിവാകുമെന്ന നഗരസഭ അധികൃതരുടെ നിർദേശവും ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള ആലോചനയിലാണ് സുബൈർ. ഇനിയും ഇവിടെ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്നവരെ കുറിച്ചുള്ള വിവരം നൽകാൻ പൊതുജനങ്ങളുടെ സഹായവും അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
