Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:37 AM IST Updated On
date_range 17 Feb 2022 5:37 AM ISTചരിത്ര മ്യൂസിയം ശിലാസ്ഥാപനവും ഗാന്ധി പാർക്ക് സമർപ്പണവും
text_fieldsbookmark_border
പാനൂർ: ചരിത്രം വളച്ചൊടിക്കാൻ ബോധപൂർവ ശ്രമങ്ങൾ നടക്കുമ്പോൾ യഥാർഥ ചരിത്രം മനസ്സിലാക്കാൻ പുതുതലമുറയിലെ വിദ്യാർഥികൾ തയാറാകണമെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ചരിത്ര മ്യൂസിയം ശിലാസ്ഥാപനവും പുതുക്കിപ്പണിത ഗാന്ധി പാർക്ക് സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൊകേരി പഞ്ചായത്ത് പ്രസിഡന്‍റ് പി. വൽസൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ, മാനേജർ ആർ.കെ. നാണു മാസ്റ്റർ, സ്കൂൾ കമ്മിറ്റി പ്രസിഡന്‍റ് പി. അരവിന്ദൻ മാസ്റ്റർ, മുൻ പ്രധാനാധ്യാപകൻ കെ. കൃഷ്ണൻ, പ്രധാനാധ്യാപകൻ സി.പി. സുധീന്ദ്രൻ, സി.വി.എ. ജലീൽ, ഒ.പി. അനന്തൻ എന്നിവർ സംസാരിച്ചു. നവീകരിച്ച കമ്പ്യൂട്ടർ ലാബിന്‍റെ ഉദ്ഘാടനവും കെ. മുരളീധരൻ എം.പി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
