Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരിയിലെ...

തലശ്ശേരിയിലെ തട്ടുകടകളിൽ മിന്നൽ പരിശോധന

text_fields
bookmark_border
തലശ്ശേരിയിലെ തട്ടുകടകളിൽ മിന്നൽ പരിശോധന
cancel
തലശ്ശേരി: ഉപ്പിലിട്ടത് വിൽക്കുന്ന നഗരത്തിലെ കടകളിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. സ്കൂൾ തുറന്ന സാഹചര്യത്തിലും കോഴിക്കോട്ട്​ ഉപ്പിലിട്ടത് വിൽക്കുന്ന തട്ടുകടയിൽനിന്ന് രാസലായനി കുടിച്ച് രണ്ട് കുട്ടികൾക്ക് പൊള്ളലേറ്റ പശ്ചാത്തലത്തിലുമാണ് തലശ്ശേരിയിലും പരിശോധന നടത്തിയത്. നഗരസഭയിലെ സ്കൂളുകളുടെ പരിസരത്തുള്ള കടകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഉപ്പിലിട്ട പച്ചമുളക്, നാരങ്ങ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. വിൽപന നടത്തുന്ന ഭക്ഷ്യസാധനങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ ഗുണനിലവാര ലേബൽ ഉണ്ടായിരിക്കണമെന്നാണ് നിർദേശം. തലശ്ശേരി ഗുണ്ടർട്ട് റോഡിലെ അഗ്നിരക്ഷ നിലയത്തിന് സമീപത്തെ തട്ടുകടയിൽനിന്ന് കണ്ടെടുത്ത ഭക്ഷ്യ ഉൽപന്നങ്ങൾ പരിശോധനക്കയച്ചു. പിന്നീട് തുടർനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനയിൽ തലശ്ശേരി നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ്, ഇൻസ്പെക്ടർമാരായ കെ.ഇ. അജിത, യു.കെ. സനൽ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ. വിനോദ് എന്നിവർ പങ്കെടുത്തു. ------------------ പടം..... തലശ്ശേരിയിലെ തട്ടുകടകളിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story