Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:29 AM IST Updated On
date_range 17 Feb 2022 5:29 AM ISTഅണ്ടലൂർ കാവിൽ കെട്ടിയാട്ടം തുടങ്ങി
text_fieldsbookmark_border
തലശ്ശേരി: പുരാണ പ്രസിദ്ധമായ, രാമായണം കഥ കെട്ടിയാട്ട രൂപത്തിൽ ഇതൾ വിരിയുന്ന അണ്ടലൂർ കാവിൽ വിശ്വാസികളുടെ പ്രവാഹം തുടങ്ങി. ചൊവ്വാഴ്ച രാത്രി മേലൂർ മണലിൽ നിന്ന് തൃക്കൈക്കുട എത്തിയതോടെ ബുധനാഴ്ച പുലർച്ച മുതൽ കാവിൽ കെട്ടിയാട്ടങ്ങളുടെ കാൽചിലമ്പ് താളം മുഴങ്ങിത്തുടങ്ങി. സീതയും മക്കളും സങ്കൽപമുള്ള അതിരാളനും മക്കളും ദൈവങ്ങളാണ് തിരുമുറ്റത്ത് ആദ്യമിറങ്ങിയത്. കത്തുന്ന ഉച്ചവെയിലിനെ അവഗണിച്ച് നിരവധി ഭക്തരും ചരിത്ര കുതുകികളും ക്ഷേത്രപറമ്പിലെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തവണ മെയ്യാൽ കൂടലിലെ പങ്കാളിത്തം പരിമിതപ്പെടുത്തിയിട്ടുണ്ട്. മേലെക്കാവിലെ ചടങ്ങുകൾക്കുശേഷം മൂന്ന് ദൈവങ്ങളും താഴെക്കാവിലേക്ക് എഴുന്നള്ളി. ഞായറാഴ്ച പുലർച്ച ഉത്സവത്തിന് കൊടിയിറങ്ങും. ----------------------------- പടം ...... അണ്ടലൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സീതയും മക്കളും കെട്ടിയാട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
