Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:37 AM IST Updated On
date_range 16 Feb 2022 5:37 AM ISTപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചു; മാതാപിതാക്കള്‍ക്കെതിരെ കേസ്
text_fieldsbookmark_border
ശ്രീകണ്ഠപുരം: മലപ്പട്ടം അഡൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് നടത്തിയതിന് മാതാപിതാക്കള്‍ക്കെതിരെ കേസ്. ഇരിക്കൂര്‍ ഐ.സി.ഡി.എസിലെ ശിശു വികസന പ്രോജക്ട് ഓഫിസറുടെ പരാതിയില്‍ അഡൂരിലെ പുതിയപുരയില്‍ ഷിഹാബ്, ഭാര്യ പി.പി. നദീറ എന്നിവര്‍ക്കെതിരെയാണ് മയ്യില്‍ പൊലീസ് കേസെടുത്തത്. ഇവരുടെ മകളുടെ വിവാഹം നടത്തുന്നതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നേരത്തെ നോട്ടീസ് നല്‍കുകയും വിവാഹം ഉറപ്പിക്കരുതെന്ന് കർശന നിർദേശം നൽകി ബോധവത്കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത് ലംഘിച്ച് വിവാഹം ഉറപ്പിക്കല്‍ ചടങ്ങ് നടത്തിയതോടെയാണ് കേസെടുത്തത്. ആവശ്യമെങ്കിൽ വരന്റെ വീട്ടുകാര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story