Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:34 AM IST Updated On
date_range 16 Feb 2022 5:34 AM ISTവിവാഹ ആഭാസങ്ങൾ തടയാൻ നടപടി വേണം -മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
കണ്ണൂർ: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിവാഹങ്ങളോടനുബന്ധിച്ച് നടക്കുന്ന സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയാൻ സംസ്ഥാന പൊലീസ് മേധാവി നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. തോട്ടടയിൽ നടന്ന ബോംബേറുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രവർത്തന പദ്ധതിക്ക് അടിയന്തരമായി രൂപംനൽകണം. നടപടികൾ സ്വീകരിച്ചശേഷം പൊലീസ് മേധാവി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. തോട്ടടയിൽ വിവാഹ വീടിനു സമീപം ബോംബ് പൊട്ടി ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമീഷന്‍റെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story