Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:28 AM IST Updated On
date_range 16 Feb 2022 5:28 AM ISTകാട്ടുപന്നികളെ പിടികൂടി
text_fieldsbookmark_border
ചക്കരക്കല്ല്: പന്നിശല്യം നേരിടാൻ ചെമ്പിലോട് പഞ്ചായത്തിൽ കർഷക മിത്രം പ്രവർത്തകർ രംഗത്തിറങ്ങി. തളിപ്പറമ്പ് റേഞ്ച് ഓഫിസർ വി.വി. രതീശന്‍റെ നേതൃത്വത്തിൽ ബീറ്റ് വനം ഓഫിസർ കെ.പി. മുകേഷും 35ഓളം കർഷക മിത്രം പ്രവർത്തകരുമാണ് കോയ്യോട്, ഹസ്സൻ മുക്ക്, കേളപ്പൻമുക്ക്, ഉടുപ്പക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നിക്കായി തിരച്ചിൽ നടത്തിയത്. നിരവധി പന്നികളെ കാണാൻ കഴിഞ്ഞെങ്കിലും നാലെണ്ണത്തെ മാത്രമാണ് പിടികൂടാൻ കഴിഞ്ഞത്. നിരവധി പന്നികൾക്ക് വെടിയേറ്റിട്ടുണ്ടെന്നാണ് സൂചന. പരിശീലനം നേടിയ നായ്ക്കളുടെ സഹായത്തോടെയായിരുന്നു പന്നിക്ക് വേണ്ടിയുള്ള തിരച്ചിൽ. ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ദാമോദരൻ, വൈസ് പ്രസിഡന്‍റ് സി. പ്രസീത, സ്ഥിരം സമിതി ചെയർമാന്മാരായ കെ. സുരേശൻ, ടി. രതീശൻ എന്നിവർ നേതൃത്വം നൽകി. ----------- CKL : chembilode cap: പന്നികളെ പിടികൂടാൻ ചെമ്പിലോട് പഞ്ചായത്തിന്‍റെ നേതൃത്വത്തിലിറങ്ങിയ കർഷക മിത്രം ടീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
