Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യന്നൂർ എടാട്ട്...

പയ്യന്നൂർ എടാട്ട് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
പയ്യന്നൂർ എടാട്ട് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്പയ്യന്നൂർ: ദേശീയപാതയിൽ എടാട്ട് പയ്യന്നൂർ കോളജ് ബസ് സ്റ്റോപ്പിനടുത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞ്​ മൂന്നുപേർക്ക് പരിക്ക്. ഒഴിവായത് വൻ ദുരന്തം. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ്​ അപകടം. മംഗളൂരുവിൽനിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന മീൻവണ്ടിയും വെളിച്ചെണ്ണ ലോഡുമായി കോഴിക്കോട് നിന്ന് കാസർകോട്ടേക്ക് വരുകയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്​. മീൻവണ്ടിയുടെ ഡ്രൈവർ മാഹി സ്വദേശി എം.ടി. സജീർ (34), ഇതേ വാഹനത്തിലുണ്ടായിരുന്ന സഹായികളും അസം സ്വദേശികളുമായ തുഹുറുദ്ദീൻ (18), മുനീർ (22) എന്നിവരെ പരിക്കുകളോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാൻ ഡ്രൈവർ ബേപ്പൂർ സ്വദേശി റുബീഷ് (32) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മീൻവണ്ടിയാണ് അപകടം വരുത്തിയതെന്ന് പറയുന്നു. നിയന്ത്രണം വിട്ട മീൻവണ്ടി വാനിൽ ഇടിക്കുകയും ഇരുവാഹനങ്ങളും മറിയുകയും ചെയ്തു. വാൻ റോഡരികിലേക്കും മീൻവണ്ടി താഴെ കുറ്റിക്കാട്ടിലേക്കുമാണ് മറിഞ്ഞത്​. അപകടവിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് മറിഞ്ഞ വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസും സംഭവസ്ഥലത്തെത്തി. മറിഞ്ഞ വാനിൽനിന്ന് കുപ്പികൾ പൊട്ടി വെളിച്ചെണ്ണ റോഡിലേക്ക് ഒഴുകിയത് ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയായതിനെ തുടർന്ന് അഗ്നിരക്ഷാസേനയെത്തി വെള്ളം പമ്പുചെയ്തു.--------------------------------പി. വൈ. ആർ എക്സിഡൻറ്::::എടാട്ട് കൂട്ടിയിടിച്ച് മറിഞ്ഞ മീൻവണ്ടിയും വാനും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story