Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:37 AM IST Updated On
date_range 15 Feb 2022 5:37 AM ISTതൊഴിലന്വേഷകർക്കായി മോഡൽ കരിയർ സെന്റർ ആരംഭിക്കുന്നു
text_fieldsbookmark_border
കല്യാശേരി: കണ്ണൂർ യൂനിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ മോഡൽ കരിയർ സെന്റർ ആരംഭിക്കുന്നു. സർക്കാറിന്റെ രണ്ടാം 100ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി എം. വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ കാമ്പസ് സന്ദർശിച്ചു. മോഡൽ കരിയർ സെന്റർ ആരംഭിക്കുന്നതിനായി സർക്കാർ 69.90 ലക്ഷം രൂപയാണ് അനുവദിച്ചത്. കണ്ണൂർ നിർമിതി കേന്ദ്രത്തിനാണ് പദ്ധതി ചുമതല. സ്വകാര്യ മേഖലയിലെ തൊഴിലുകൾ നേടിയെടുക്കുന്നതിന് ഉദ്യോഗാർഥികളെ പ്രാപ്തരാക്കുക, ഉദ്യോഗാർഥികളുടെ തൊഴിൽപരമായ അഭിരുചി ശാസ്ത്രീയമായി കണ്ടെത്തി അവർക്കാവശ്യമായ മാർഗനിർദേശം നൽകുക, ഗ്രൂപ് കൗൺസലിങ്, വ്യക്തിഗത മാർഗനിർദേശങ്ങൾ, ഗ്രൂപ് ഡിസ്ക്ഷൻ, നൈപുണ്യ പരിശീലനങ്ങൾ തുടങ്ങിയ വിവിധ സേവനങ്ങൾ സെന്ററിൽനിന്നും ലഭിക്കും. www.ncs.gov.in എന്ന പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാം. കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്. കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ടി.ടി. ബാലകൃഷ്ണൻ, സംസ്ഥാന വൊക്കേഷനൽ ഗൈഡൻസ് ഓഫിസർ എസ്.എസ്. സാജു, ജില്ല എംപ്ലോയ്മൻെറ് ഓഫിസർ എസ്. ജയശ്രീ, എംപ്ലോയ്മൻെറ് ഓഫിസർ രമേശൻ കുനിയിൽ, കണ്ണൂർ യൂനിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ കാമ്പസ് ഡയറക്ടർ ഡോ. വി.എ. വിൽസൺ, കെ.എൻ. പ്രമോദ്കുമാർ, കെ. സജിത്ത്, പി. സിത്താര എന്നിവര്‍ പങ്കെടുത്തു. ചിത്രം: മോഡൽ കരിയർ സെന്റർ ആരംഭിക്കുന്നതിനു മുന്നോടിയായി മാങ്ങാട്ടുപറമ്പ് യൂനിവേഴ്സിറ്റി സെന്ററില്‍ എം. വിജിൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം കാമ്പസ് സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
