Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:31 AM IST Updated On
date_range 15 Feb 2022 5:31 AM ISTബോംബേറിൽ യുവാവിന്‍റെ കൊല; നാടൻ ബോംബെന്ന് പൊലീസ്; പ്രതിയുമായി തെളിവെടുത്തു
text_fieldsbookmark_border
കണ്ണൂർ: തോട്ടട പന്ത്രണ്ടുകണ്ടി റോഡിൽ വിവാഹ വീടിനടുത്തുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി ഏച്ചൂർ സ്വദേശി അക്ഷയ്യുമായി പൊലീസ് തെളിവെടുത്തു. പ്രതികൾ ഏറുപടക്കം വാങ്ങി സ്‌ഫോടക വസ്തുക്കൾ ചേർത്താണ് നാടൻ ബോംബുണ്ടാക്കിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇതിന്‍റെ ഭാഗമായി താഴെചൊവ്വയിലെ പടക്ക ക്കടയിലെത്തിച്ചാണ് പ്രതിയെ തെളിവെടുപ്പ് നടത്തിയത്. ഇവിടെ നിന്ന് നിരവധി ഏറുപടക്കങ്ങൾ വാങ്ങി വെടിമരുന്ന് ശേഖരിച്ച് നാടൻ ബോംബ് നിർമിക്കുകയായിരുെന്നന്നാണ് പൊലീസിന്‍റെ വിശദീകരണം. കേസിൽ മുഖ്യപ്രതിയാണ് പൊലീസ്. ബോംബെറിഞ്ഞ മിഥുൻ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. അക്ഷയ് കുറ്റംസമ്മതിച്ചെന്നും പൊലീസ് അറിയിച്ചിരുന്നു. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും പുറമെ, മിഥുനുംബോംബിനെക്കുറിച്ച് അറിയാമായിരുന്നു എന്നാണ് പൊലീസ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story