Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിണറുകളിൽ സെപ്റ്റിക്...

കിണറുകളിൽ സെപ്റ്റിക് ടാങ്ക് മാലിന്യം: മൂന്ന് മാസത്തിനകം പരിഹരിക്കുമെന്ന് ഫ്ലാറ്റുടമ

text_fields
bookmark_border
ന്യൂമാഹി: സെപ്റ്റിക് ടാങ്കിൽനിന്ന് വീട്ടുകിണറിലേക്ക് എത്തുന്ന മാലിന്യത്തിന് പരിഹാരം കാണണമെന്ന് ആരോഗ്യ വിഭാഗത്തിന്റെ നിർദേശം. പെരുമുണ്ടേരിയിൽ ഫ്ലാറ്റിലെ സെപ്റ്റിക് ടാങ്കിൽനിന്നുള്ള മലിനജലം തൊട്ടടുത്ത വീടുകളിലെ കിണറുകളിലേക്ക് ഊർന്നിറങ്ങി വെള്ളം ഉപയോഗശൂന്യമായതായി വീട്ടുടമ നൽകിയ പരാതിയിലാണ് നടപടി. ന്യൂ മാഹി പഞ്ചായത്ത് അഞ്ചാം വാർഡിലെ കയനാടത്ത് അസ്‍വയിലെ മുഹമ്മദ് അഷ്റഫിന്റെയും സ്വകാര്യ ഫ്ലാറ്റിനോട് ചേർന്ന മറ്റൊരു വീട്ടിലെയും കിണറിലെ വെള്ളമാണ് സെപ്റ്റിക് ടാങ്കിൽ നിന്നുള്ള വെള്ളം ഊർന്നിറങ്ങി ഉപയോഗശൂന്യമാക്കിയത്. തൊട്ടടുത് നിർമിച്ച അപാർട്ട്മെന്റിലെ സെപ്റ്റിക് ടാങ്കിലെ മലിനജലമാണ് കിണറിലേക്ക് ഒലിച്ചിറങ്ങിയതെന്നാണ്​ വീട്ടമ്മ വാഹിദയുടെ പരാതി. കിണറിലെ വെള്ളത്തിന് നിറ വിത്യാസവും ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട് നാല് വർഷത്തോളം കുടിക്കാൻ ഉപയോഗിച്ചിരുന്ന വെള്ളമാണ് കഴിഞ്ഞ ഒരുവർഷമായി ഉപയോഗശൂന്യമായത്. ഫ്ലാറ്റ് വാടകക്ക് നൽകിയതിന് ശേഷമാണ് കുടിവെള്ളം മലിനമാകാൻ തുടങ്ങിയത്. കിണറിലെ വെള്ളത്തിന് നിറവിത്യാസം കണ്ടതിൽ സംശയം തോന്നിയ വീട്ടുകാർ കണ്ണൂരിലെ വാട്ടർ അതോറിറ്റി ലാബിലേക്ക് വെള്ളം പരിശോധനക്കയച്ചു. പരിശോധനയിൽ കോളിഫോം, ഇ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കിണറ്റിൽ കണ്ടെത്തിയതിനെത്തുടർന്ന് ജലം കുടിക്കാൻ യോഗ്യമല്ല എന്ന് സ്ഥിരീകരിച്ചു. തുടർന്ന് ന്യൂ മാഹി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. മഹേഷ്, മുഹമ്മദ് സാബു എന്നിവർ ഫ്ലാറ്റ് ഉടമയുമായി ചർച്ച നടത്തി. മൂന്ന് മാസത്തിനകം പ്രശ്നം പരിഹരിക്കണമെന്ന ഉദ്യോഗസ്ഥരുടെ നിർദേശം കെട്ടിട ഉടമ അംഗീകരിച്ചു. സമീപത്ത് പുതുതായി നിർമിക്കുന്ന കെട്ടിടവുമായി ബന്ധിപ്പിച്ച് മാലിന്യപ്രശ്നം പരിഹരിക്കാനാവുമെന്നാണ് കെട്ടിട ഉടമയുടെ ശ്രമം. കൂടുതൽ പരിശോധനകൾക്കായി രണ്ട് ദിവസത്തിനകം പൊലൂഷൻ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കായി എത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story