Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൃക്കരോഗിയായ യുവാവിന്...

വൃക്കരോഗിയായ യുവാവിന് സഹപാഠികളുടെ കൈത്താങ്ങ്

text_fields
bookmark_border
വൃക്കരോഗിയായ യുവാവിന് സഹപാഠികളുടെ കൈത്താങ്ങ്
cancel
തലശ്ശേരി: സഹപാഠിയുടെ രോഗചികിത്സക്കായി പൂർവ വിദ്യാർഥി കൂട്ടായ്മയുടെ കൈത്താങ്ങ്. തലശ്ശേരി ബി.ഇ.എം.പി സ്കൂൾ പൂർവ വിദ്യാർഥി സംഘടനയായ ഹാർട്ട് ബീറ്റ്സാണ് രോഗശയ്യയിലായ സഹപാഠിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കൈകോർത്ത് സഹായം സ്വരൂപിക്കുന്നത്. വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൂട്ടായ്മ, ഇരു വൃക്കകളും തകരാറിലായ സഹപാഠി മഹേഷിന്റെ ചികിത്സ സഹായമാണ് ഇപ്പോൾ സ്വരൂപിക്കുന്നത്. ഒരു വർഷം മുമ്പ് രൂപവത്കരിച്ച കൂട്ടായ്മയുടെ പ്രസിഡന്റ് സലീം പാലിക്കണ്ടി മസ്കത്തിലേക്ക് യാത്ര തിരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമത്തിലാണ് ചികിത്സ സഹായ ഫണ്ട് സ്വരൂപിക്കുന്നതിന് തുടക്കമിട്ടത്. ഖാദി ബോർഡ് ഡയറക്ടർ കെ.വി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സലീം പാലിക്കണ്ടിയെ മുനീസ് അറയിലകത്ത് പൊന്നാടയണിയിച്ചു. മുഹമ്മദ് മുസ്തഫ ധർമടം ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി അബ്ദുൽ റസാഖ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മാധ്യമ പ്രവർത്തകൻ പി.എം. അഷ്റഫ് മുഖ്യാതിഥിയായി. മഹേഷ് ചികിത്സ സഹായ ഫണ്ട് ഉദ്ഘാടനം മുഹമ്മദ് മുസ്തഫയിൽ നിന്നും സ്വീകരിച്ച് നിർവഹിച്ചു. നൗഫൽ കോറോത്ത്, പ്രസീൽ കുമാർ, പിണറായി എ.എസ്.ഐ സുനിൽ കുമാർ, രാജേഷ് തൃശൂർ, ജവാദ്, സിദ്ദീഖ് ചെറുവക്കര, ശ്രീപാൽ, റഹൂഫ് നാലകത്ത്, നൗഷാദ് ബംഗ്ല തുടങ്ങിയവർ സംസാരിച്ചു. തഹസിൽദാർ പ്രശാന്ത് കുമാർ സ്വാഗതം പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സമ്മാന വിതരണവുമുണ്ടായി. പടം .......ഹാർട്ട് ബീറ്റ്സ് യാത്രയയപ്പ് സംഗമത്തിൽ തഹസിൽദാർ പ്രശാന്ത് സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story