Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോളജ് തലത്തിൽ പ്രീ...

കോളജ് തലത്തിൽ പ്രീ മാരിറ്റൽ കൗൺസലിങ് - വനിത കമീഷൻ

text_fields
bookmark_border
കണ്ണൂർ: കോളജ് തലത്തിൽ തന്നെ പ്രീമാരിറ്റൽ കൗൺസലിങ്​ നൽകുമെന്നും സ്ത്രീധനത്തിനെതിരെ സ്‌കൂൾ തലത്തിൽ തന്നെ ബോധവത്​കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും വനിത കമീഷൻ അംഗം ഇ.എം. രാധ. കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിത കമീഷൻ അദാലത്തിൽ 30 പരാതികളാണ്​ തീർപ്പാക്കിയത്​. മറ്റു ജില്ലകളെ അപേക്ഷിച്ച് അദാലത്തിൽ വിവാഹമോചന കേസുകൾ കുറവാണെന്നും ഗൗരവമേറിയ കേസുകളായിരുന്നു കൂടുതലെന്നും ഇ.എം. രാധ പറഞ്ഞു. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും ലഭിച്ചത്. വായ്പ തിരിച്ചടവ് സംബന്ധമായ പ്രശ്നങ്ങൾ, സ്വത്ത് തർക്കങ്ങൾ, കുടുംബ കോടതിയിലെത്തിയ കേസുകൾ, താൽക്കാലിക ജീവനക്കാരിയെ അകാരണമായി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട പരാതി തുടങ്ങിയവയാണ് അദാലത്തിൽ പരിഗണിച്ചത്. തീർപ്പാക്കാനുള്ളവ അടുത്ത അദാലത്തിൽ പരിഗണിക്കും. ആകെ 101 പരാതികളാണ് ലഭിച്ചത്. പരാതിക്കാർ, എതിർ കക്ഷികൾ എന്നിവർ എത്തിച്ചേരാത്തതിനാൽ 68 പരാതികൾ അടുത്ത സിറ്റിങ്ങിനായി മാറ്റിവെച്ചു. മൂന്ന് പരാതികളിൽ കമീഷൻ റിപ്പോർട്ട് തേടി. ലീഗൽ പാനൽ അംഗങ്ങളായ പി. വിമലകുമാരി, കെ.എം. പ്രമീള, കെ.പി. ഷിമ്മി, പി.എം. ഭാസുരി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബി. ബുഷ്‌റത്ത്, സിവിൽ പൊലീസ് ഓഫിസർ സി. സുഗിഷ എന്നിവർ പങ്കെടുത്തു. അടുത്ത അദാലത്ത് മാർച്ച് രണ്ടിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story