Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:28 AM IST Updated On
date_range 15 Feb 2022 5:28 AM ISTസി.പി.എം പാർട്ടി കോൺഗ്രസ് ഫേസ്ബുക്ക് പേജ് തുടങ്ങി
text_fieldsbookmark_border
പടം -സന്ദീപ് കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസ് ഫേസ്ബുക്ക് പേജ് ഓൺലൈനായി നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് പേജ് തുടങ്ങുന്നതെന്ന് കോടിയേരി പറഞ്ഞു. നായനാർ അക്കാദമിയിലെ പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് പാർട്ടി കോൺഗ്രസ് നടക്കുക. കേന്ദ്ര സ്വാഗതസംഘത്തിന് പുറമെ ഏരിയ, ലോക്കൽ, ബ്രാഞ്ച്തലത്തിലും സംഘാടകസമിതി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ചെലവ് പൂർണമായും ജനങ്ങളിൽനിന്ന് ശേഖരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. ജില്ല സെക്രട്ടറിയും സംഘാടക സമിതി ട്രഷററുമായ എം.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയറ്റ് അംഗം പി.വി. ഗോപിനാഥ് പങ്കെടുത്തു. നവമാധ്യമ സമിതി ചെയർപേഴ്‌സൻ എൻ. സുകന്യ സ്വാഗതവും കൺവീനർ അഡ്വ. പി. സന്തോഷ് നന്ദിയും പറഞ്ഞു. ഏപ്രിൽ ആറ് മുതൽ 10വരെയാണ് കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story