Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:28 AM IST Updated On
date_range 15 Feb 2022 5:28 AM ISTബോംബെറിഞ്ഞ് കൊല; പ്രതികൾക്ക് സി.പി.എം പിന്തുണയെന്ന് മേയർ
text_fieldsbookmark_border
കണ്ണൂർ: ഞായറാഴ്ച തോട്ടടയിൽ നടന്ന ബോംബേറ് കേസിലെ പ്രതികൾക്ക് സി.പി.എം പിന്തുണയെന്ന ആരോപണവുമായി കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ. ബോംബെറിഞ്ഞ സംഘവും കൊല്ലപ്പെട്ട ജിഷ്ണുവും സജീവ സി.പി.എം പ്രവർത്തകരാണ്. ബോംബ് പ്രതികൾക്ക് എങ്ങനെ ലഭിച്ചുവെന്നത് ദുരൂഹമാണ്. ഇതിൽ കാര്യക്ഷമമായ പൊലീസ് അന്വേഷണം നടത്തണം. കേസിൽ ഉൾപ്പെട്ട പ്രതികൾ ചേലോറ മാലിന്യ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ ബോംബെറിഞ്ഞ് പരിശീലനം നടത്തിയിട്ടുണ്ട്. ശനിയാഴ്ച അർധരാത്രി ഒരു മണിയോടെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ ബോംബ് സ്ഫോടനം നടന്നിരുന്നു. ഇത് പ്രതികൾ ബോംബ് എറിഞ്ഞ് പലിശീലനം നടത്തി എന്നതിന് തെളിവാണ്. ഇതിലെല്ലാം വ്യക്തമായ അന്വേഷണം നടത്തണമെന്നും മേയർ പറഞ്ഞു. .................................................................. പൊലീസിന് വീഴ്ച പറ്റിയിട്ടില്ല -എ.സി.പി കണ്ണൂർ: തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ടതിന് ശേഷമുള്ള നടപടിക്രമങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എ.സി.പി പി.പി. സദാനന്ദൻ. കൊലചെയ്യപ്പെട്ട ജിഷ്ണുവിന്‍റെ മൃതദേഹം ഒന്നര മണിക്കൂറോളം റോഡിൽ തന്നെ കിടന്നിരുന്നു. ഇതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. എന്നാൽ, അക്രമത്തിൽ പരിക്ക് പറ്റിയാൽ മാത്രമാണ് ഒരാളെ ഉടൻ ആശുപത്രിയിലെത്തിക്കുക. കൊല്ലപ്പെട്ട ജിഷ്ണുവിന്‍റെ തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഇതിന്‍റെ ഭാഗമായി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കേണ്ടതായിട്ടുണ്ട്. ഇതിനാലാണ് ഒന്നര മണിക്കൂർ മൃതദേഹം മാറ്റാതെ വെച്ചതെന്നും എ.സി.പി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് ശേഷം പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് സ്ഥലത്ത് യു.ഡി.എഫ് പ്രവർത്തകർ തടിച്ചു കൂടുകയും തുടർന്ന് എൽ.ഡി.എഫ് പ്രവർത്തകരുമായി വാക്കേറ്റവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story