Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:38 AM IST Updated On
date_range 14 Feb 2022 5:38 AM ISTകൈയെഴുത്ത് മാസിക പ്രകാശനം
text_fieldsbookmark_border
ഇരിക്കൂർ: ബ്ലാത്തൂരിന്റെ ചരിത്രവും സാംസ്കാരിക പരിസരവും പ്രമേയമാക്കി സി.ആർ.സി ഗ്രന്ഥാലയം കൈയെഴുത്ത് മാസിക പ്രസിദ്ധീകരിച്ചു. വിവിധ മേഖലകളിൽ പ്രശസ്തരായ രമേശൻ ബ്ലാത്തൂർ, പി. ചന്തുക്കുട്ടി, ഉണ്ണികൃഷ്ണൻ പയ്യാവൂർ, ജയൻ തിരുമന, വിജയകുമാർ ബ്ലാത്തൂർ, പത്മനാഭൻ ബ്ലാത്തൂർ എന്നിവരുടെ അഭിമുഖങ്ങൾ, ദേശക്കാരായവരുടെ കഥ, കവിത, ലേഖനം, ഓർമകൾ എന്നിവ മാസികയിലുണ്ട്. പ്രകാശന ചടങ്ങ് ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് പ്രസിഡന്‍റ് പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കവിയും നോവലിസ്റ്റുമായ ഷുക്കൂർ പെടയങ്ങോട് കലാകാരൻ റാം ആർട്സിന് നൽകി പ്രകാശനം ചെയ്തു. വായനശാല പ്രസിഡന്‍റ് പി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. നാട്ടുകാരനായ കണ്ണൂർ എ.ഡി.എം കെ.കെ. ദിവാകരൻ മുഖ്യാതിഥിയായി. പി.പി. രാഘവൻ മാസ്റ്റർ, പി.കെ. വിജയകുമാർ, ടി.പി. വിനോദ്, ജോബിൻ ഫിലിപ്പ്, കെ.പി. രാഘവൻ, പി. പത്മനാഭൻ, ടി.വി. വിലാസിനി, വി. രാജൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. പ്രസാദ് സ്വാഗതം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
