Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:38 AM IST Updated On
date_range 14 Feb 2022 5:38 AM ISTഒഴിഞ്ഞ പറമ്പിൽ തീപിടിച്ചു
text_fieldsbookmark_border
തളിപ്പറമ്പ്: മന്ന സെയ്ദാർ പള്ളിക്ക് സമീപത്തെ . തളിപ്പറമ്പ് അഗ്നിരക്ഷ സേനയും പൊലീസും ചേർന്ന് തീയണച്ചു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. വാഹനയാത്രക്കാർ അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. മാലിന്യക്കൂമ്പാരത്തിന് തീയിട്ടപ്പോൾ പടർന്നുപിടിച്ചതാണെന്ന് സംശയിക്കുന്നു. തളിപ്പറമ്പ് അസി. ഗ്രേഡ് ഫയർ ഓഫിസർ കെ.വി. സഹദേവൻ, സേനാംഗങ്ങളായ കെ. രഞ്ജിത്ത്, സി. അവിനാഷ്, കിരൺകുമാർ, ടി. വിജയ്, തളിപ്പറമ്പ് എസ്.ഐ സജീവൻ, ഹോം ഗാർഡുമാരായ ടി. ചന്ദ്രൻ, സി.പി. രാജേന്ദ്രൻ എന്നിവരാണ് തീയണച്ച സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story