Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഷുഹൈബ്...

ഷുഹൈബ് സി.പി.എമ്മിന്‍റെ അസഹിഷ്ണുതയുടെ ഇര -വി.ടി. ബൽറാം

text_fields
bookmark_border
പടം - giri o1 കണ്ണൂർ: സി.പി.എമ്മിന്റെ അസഹിഷ്ണതയുടെയും വെറുപ്പിന്റെയും ഉദാഹരണമാണ് ഷുഹൈബിന്റെ കൊലപാതകമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. ദേശീയതലത്തിൽ ആർ.എസ്.എസിന്‍റെ പിന്തുണയോടുകൂടി സംഘ്​പരിവാർ സംഘടനകൾ നടത്തുന്ന അക്രമങ്ങളുടെ നേർക്കാഴ്ചയാണ്​ കേരളത്തിൽ സി.പി.എം നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ഷുഹൈബ് അനുസ്മരണ സമ്മേളനവും വീൽചെയർ വിതരണവും ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ കെ. കമൽജിത്ത്, വിനീഷ് ചുള്ളിയാൻ, സന്ദീപ്‌ പാണപ്പുഴ, വി.കെ. ഷിബിന, അഡ്വ. വി.കെ. അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ ഷുഹൈബിന്റെ ഓർമക്കായി നിർധനരായവർക്ക് വീൽചെയറുകളും വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story