Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:37 AM IST Updated On
date_range 14 Feb 2022 5:37 AM ISTറോഡ് പ്രവൃത്തി തുടങ്ങി
text_fieldsbookmark_border
ന്യൂ മാഹി: ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിന് സമീപത്തെ ഇടവഴി നവീകരിച്ച് റോഡ് നിർമിക്കുന്ന പ്രവൃത്തി തുടങ്ങി. ദീർഘകാലമായി മുടങ്ങിക്കിടന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. നേരത്തെ നിർമിച്ച കരീക്കുന്ന് -ശ്രീനാരായണ വിലാസം സ്കൂൾ റോഡ് പ്രവൃത്തിയുടെ തുടർച്ചയായി ഇടവഴി വീതികൂട്ടി റോഡാക്കാൻ പരിസരവാസികളുടെ അനുമതി ലഭിച്ചിരുന്നില്ല. അതിനാൽ പ്രവൃത്തി പാതിവഴിയിൽ അവസാനിക്കുകയായിരുന്നു. ഈയ്യത്തുങ്കാട് മഹിള സമാജം മുതൽ മഠം കവല വരെയുള്ള ഇടുങ്ങിയ ഭാഗത്താണ് പ്രവൃത്തി മുടങ്ങിയത്. ഇതുകാരണം ചെറുവാഹനങ്ങൾ അര കിലോമീറ്ററിലേറെ ചുറ്റിവളഞ്ഞ് പോകേണ്ട സാഹചര്യമായിരുന്നു. ഇടവഴിയുടെ ഒരുഭാഗത്ത് രയരോത്ത് രാമന്‍റെയും മറുഭാഗത്ത് ശ്രീനാരായണ മഠത്തിന്റെയും സ്ഥലവുമാണുണ്ടായിരുന്നത്. ഇരു ഭാഗത്തെയും മതിൽ പൊളിച്ചുനീക്കിയാണ് ഇടവഴി വീതികൂട്ടി പ്രവൃത്തി തുടങ്ങിയത്. മുൻ പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസന്റെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ശ്രമങ്ങൾ നടത്തിയതിന്‍റെ ഫലമായാണ് റോഡിന് സ്ഥലം ലഭ്യമായത്. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സെയിത്തു, പഞ്ചായത്ത് അംഗം ടി.എ. ഷർമിരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് റോഡ് പ്രവൃത്തി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
