Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബഡ്സ് സ്കൂൾ കെട്ടിടം...

ബഡ്സ് സ്കൂൾ കെട്ടിടം മാലിന്യ ഗോഡൗണായി

text_fields
bookmark_border
ബഡ്സ് സ്കൂൾ കെട്ടിടം മാലിന്യ ഗോഡൗണായി
cancel
2019ൽ ഉദ്ഘാടനം ചെയ്​തെങ്കിലും ഒരുദിവസം പോലും സ്കൂൾ കെട്ടിടം പ്രവര്‍ത്തിച്ചിരുന്നില്ല തളിപ്പറമ്പ്: കുറുമാത്തൂരില്‍ ബഡ്‌സ് സ്‌കൂളിനു നിര്‍മിച്ച കെട്ടിടം പ്ലാസ്റ്റിക് മാലിന്യശേഖരണ കേന്ദ്രമാക്കിയതിനെതിരെ പ്രതിഷേധം. കുറുമാത്തൂര്‍ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിനു ചൊറുക്കളയില്‍ നിര്‍മിച്ച കെട്ടിടത്തിലാണ് ഹരിതകര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ചാക്കുകളിലാക്കി സൂക്ഷിച്ചിരിക്കുന്നത്. തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാതയില്‍ കുറുമാത്തൂര്‍ രാജീവ് ദശലക്ഷം കോളനിക്ക് സമീപത്തായാണ് 2018 -19 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക രീതിയിലുള്ള കെട്ടിടം നിര്‍മിച്ചത്. പഞ്ചായത്ത് പരിധിയില്‍ നടത്തിയ സര്‍വേയില്‍ 26ഓളം ഭിന്നശേഷിക്കാരായ 18നു താഴെയുള്ള കുട്ടികളെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ്​ ജില്ല പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റയും സഹായത്തോടെ 31 ലക്ഷം രൂപ ചെലവിട്ട് കെട്ടിടംപണി പൂര്‍ത്തീകരിച്ചത്. ഓഫിസും രണ്ട് ക്ലാസ്​ മുറികളും ഭക്ഷണഹാളും ശുചിമുറികളും ഉള്‍പ്പെടെയുള്ള കെട്ടിടം 2019 മാര്‍ച്ച് 10ന് ഉദ്ഘാടനം ചെയ്​തെങ്കിലും ഒരു ദിവസം പോലും പ്രവര്‍ത്തിച്ചിരുന്നില്ല. ഇപ്പോള്‍ പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍നിന്ന്​ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ചാക്കുകളിലാക്കി സൂക്ഷിക്കുന്ന ഗോഡൗണായി. കെട്ടിടത്തിലെ ഫര്‍ണിച്ചറുകളും മുറ്റത്തെ ഇന്റര്‍ലോക്കും നശിക്കുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു നിര്‍മിച്ച വിദ്യാലയം മാലിന്യ സൂക്ഷിപ്പ് കേന്ദ്രമാക്കി മാറ്റിയ പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്​തമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story