Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബോട്ടുജെട്ടി നിർമാണം...

ബോട്ടുജെട്ടി നിർമാണം ഏപ്രിലിൽ പൂർത്തിയാകും

text_fields
bookmark_border
പയ്യന്നൂർ: മലബാർ മലനാട് റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന കവ്വായി ബോട്ട് ടെർമിനലിന്റെ ഒന്നാംഘട്ട പ്രവൃത്തി ഏപ്രിൽ ആദ്യവാരത്തോടെ പൂർത്തിയാകും. ടൂറിസം വകുപ്പിന്റെ 5.20 കോടി രൂപ ചെലവഴിച്ചാണ് ടെർമിനൽ നിർമാണം നടക്കുന്നത്​. ബോട്ട് ടെർമിനൽ, പാർക്കിങ് ഏരിയ, കഫറ്റീരിയ, ബയോ ടോയ്ലറ്റ് എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും. ഇൻലാൻഡ് നാവിഗേഷൻ വകുപ്പിനാണ് നിർവഹണ ചുമതല. ടി.ഐ. മധുസൂദനൻ എം. എൽ.എ, നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, സ്ഥിരംസമിതി ചെയർമാൻ ടി. വിശ്വനാഥൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവൻ, ഇൻലാൻഡ്​ നാവിഗേഷൻ അസി. എക്സി. എൻജിനീയർ അനൂപ്, അസി. എൻജിനീയർ സുധാകരൻ, ആർക്കിടെക്ട് മധുകുമാർ എന്നിവർ സ്ഥലം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. --------------- പി. വൈ. ആർ ടൂറിസം:: കവ്വായി കായൽ ടൂറിസം പദ്ധതി പ്രവൃത്തി ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story