Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:34 AM IST Updated On
date_range 14 Feb 2022 5:34 AM ISTറേഡിയോ ജന്‍വാണിയിൽ പരിപാടികൾ തുടരുന്നു....
text_fieldsbookmark_border
ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷികമേഖലകളിലെ പരിപാടികള്‍ പ്രക്ഷേപണം ചെയ്തുവരുന്ന നിലയം 2012 ലാണ് പ്രവര്‍ത്തനമാരംഭിച്ചത് പാനൂർ: ജനകീയ റേഡിയോ പ്രക്ഷേപണത്തിന്റെ 10ാം വര്‍ഷത്തിലെത്തിയ റേഡിയോ ജന്‍വാണി 90.8 എഫ്.എം വ്യത്യസ്ത പരിപാടികളിലൂടെ ശ്രോതാക്കളുടെയിടയില്‍ ശ്രദ്ധേയമാവുന്നു. കമ്യൂണിറ്റി എഫ്.എം എന്ന വിഭാഗത്തിൽപെട്ട പ്രാദേശിക നിലയമാണ് പാനൂരില്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യകാലത്ത് രാവിലെ ആറ് മുതല്‍ രാത്രി 11 വരെയായിരുന്നു പ്രക്ഷേപണമെങ്കിലും ഇപ്പോള്‍ 24 മണിക്കൂറും ഇടതടവില്ലാതെ പരിപാടികളുണ്ട്. ഓണ്‍ലൈനിലെ വിവിധ റേഡിയോ ആപ്പുകളിലൂടെ സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് ശ്രോതാക്കളുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളിലായി കാലോചിതമായ പരിപാടികള്‍ പ്രക്ഷേപണം ചെയ്തുവരുന്ന നിലയം 2012 ലെ ഗാന്ധിജയന്തി ദിനത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. പാനൂരിലും പരിസരപ്രദേശങ്ങളിലും കോഴിക്കോട് ജില്ലയുടെ വടക്കന്‍ അതിര്‍ത്തിയിലും കേന്ദ്രഭരണ പ്രദേശമായ മയ്യഴിയിലും ജന്‍വാണിയില്‍ നിന്നുള്ള പ്രക്ഷേപണമെത്തുന്നുണ്ട്. 20 കി.മീറ്ററോളം തീരദേശ മേഖലയിലും ജൻവാണി കേൾക്കാം. ചലച്ചിത്ര ഗാനാധിഷ്ഠിത പരിപാടികളും നാട്ടിലെ പ്രാദേശിക കലാകാരന്മാരവതരിപ്പിക്കുന്ന പരിപാടികളും നിരന്തരം പ്രക്ഷേപണം ചെയ്യുന്നുണ്ട്. ആകാശവാണിയില്‍ നിന്നുള്ള മുഴുവന്‍ വാര്‍ത്ത ബുള്ളറ്റിനുകളും തത്സമയം റിലേ ചെയ്യുന്നതും നിലയത്തിന്റെ പ്രത്യേകതയാണ്. സ്റ്റേഷന്‍ ഡയറക്ടര്‍ നിര്‍മല്‍ മയ്യഴിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടികൾ തയാറാക്കുന്നതിന് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നത്. പ്രോഗ്രാം എക്സിക്യൂട്ടിവ് എന്‍. വിനീത്കുമാര്‍ ഏകോപനം നിര്‍വഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story