Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:32 AM IST Updated On
date_range 14 Feb 2022 5:32 AM ISTകളിസ്ഥലം ഒരുക്കാൻ ജനകീയ കൂട്ടായ്മ
text_fieldsbookmark_border
ഇരിട്ടി: ജനകീയ കൂട്ടായ്മയിൽ തില്ലങ്കേരി പഞ്ചായത്തിലെ മച്ചൂർമല വാർഡിൽ കളിസ്ഥലം ഒരുക്കാൻ നടപടി. കളിസ്ഥലം വാങ്ങുന്നതിന് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി വാർഡ് മെംബറുടെയും കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആക്രി സാധനങ്ങളുടെ ശേഖരണം ആരംഭിച്ചു. പ്രദേശത്തെ ചെറുപ്പക്കാർ കായികപരിശീലനത്തിന് നിലവിൽ ആശ്രയിക്കുന്നത് കിലോമീറ്ററുകൾക്കപ്പുറമുള്ള തില്ലങ്കേരി പഞ്ചായത്ത് മിനി സ്റ്റേഡിയമാണ്. സ്ഥലം വിലകൊടുത്തു വാങ്ങുന്നതിന്റെ ഭാഗമായി കമ്മിറ്റി രൂപവത്കരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തും. പഞ്ചായത്തംഗം കെ. കുമാരൻ, സി. രാജൻ, കെ.കെ. പ്രീത, സി. രഘുത്തമൻ, കെ. നാരായണൻ, ലക്ഷ്മണൻ കൊയിലത്ത് എന്നിവർ രക്ഷാധികാരികളായും പി. സുധീഷ് ചെയർമാനും ടി. അജേഷ് കൺവീനറുമായുള്ള കമ്മിറ്റിയാണ് രൂപവത്കരിച്ചിരിക്കുന്നത്. ഞായറാഴ്ച മച്ചൂർ മല വാർഡിലെ മുഴുവൻ വീടുകളിൽ നിന്നുമായാണ് ആക്രി സാധനങ്ങൾ ശേഖരിച്ചത്. കെ. കുമാരൻ, സി. രാജൻ, വി. ലറീഷ്, പി. രാജീവ്, ടി. അജേഷ്, പി. സുധീഷ്, കെ. രവേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story