Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഷുഹൈബ് ഭവനപദ്ധതി...

ഷുഹൈബ് ഭവനപദ്ധതി താക്കോല്‍ദാനം

text_fields
bookmark_border
ഷുഹൈബ് ഭവനപദ്ധതി താക്കോല്‍ദാനം
cancel
മട്ടന്നൂര്‍: കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും കേരളത്തിൽ പിണറായി വിജയനും ഏകാധിപതികളായി മാറിയിരിക്കുകയാണെന്നും ജനാധിപത്യത്തോട് ബഹുമാനമില്ലാത്തവരായി ഇരുകൂട്ടരും മാറിയതായും കെ. സുധാകരന്‍ എം.പി. ഷുഹൈബ് ഭവനപദ്ധതിയിലൂടെ മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി മൂന്ന് കുടുംബങ്ങള്‍ക്ക് നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ ആദ്യ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മട്ടന്നൂര്‍ നഗരസഭയിലെ പൊറോറ ഏളന്നൂരിലാണ് ആദ്യവീട് പൂര്‍ത്തിയാക്കിയത്. മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്​ ഫര്‍സിന്‍ മജീദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്​ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ്​ വി.ടി. ബല്‍റാം, ഡി.സി.സി പ്രസിഡന്റ്​ മാര്‍ട്ടിന്‍ ജോര്‍ജ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.എസ്. ബാബു, രാജീവന്‍ എളയാവൂര്‍, ചന്ദ്രന്‍ തില്ലങ്കേരി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്​ റിജില്‍ മാക്കുറ്റി, ജില്ല പ്രസിഡന്റ്​ സുദീപ് ജയിംസ്, സുരേഷ് മാവില എന്നിവര്‍ സംസാരിച്ചു. എടയന്നൂരില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും കെ.പി.സി.സി പ്രസിഡന്റ്​ കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ്​ മാര്‍ട്ടിന്‍ ജോര്‍ജ് സംബന്ധിച്ചു. ഷുഹൈബ് ഭവന പദ്ധതിയിലെ ഒരുവീട് കൂടാളി പഞ്ചായത്തിലെ കൊടോളിപ്രം പുല്‍പക്കരിയിലും മറ്റൊരു വീട് കൊതേരിയിലുമാണ് പൂര്‍ത്തിയായത്. രണ്ട് വീടുകളുടെ താക്കോല്‍ ദാനവും ഈ മാസംതന്നെ നടക്കും. (ഫോട്ടോ- എടയന്നൂരില്‍ ഷുഹൈബ് അനുസ്മരണവും പുഷ്പാര്‍ച്ചനയും കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story