Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാഞ്ഞിരക്കൊല്ലിയിൽ...

കാഞ്ഞിരക്കൊല്ലിയിൽ 'ടേക്ക്​ എ ​ബ്രേക്ക്​'

text_fields
bookmark_border
കാഞ്ഞിരക്കൊല്ലിയിൽ ടേക്ക്​ എ ​ബ്രേക്ക്​
cancel
ശ്രീകണ്ഠപുരം: ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ കാഞ്ഞിരക്കൊല്ലിയിൽ നിർമിക്കുന്ന ടേക്ക്​ എ ബ്രേക്കിന്‍റെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റോബർട്ട് ജോർജ് നിർവഹിച്ചു. പയ്യാവൂർ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ സാജു സേവ്യർ അധ്യക്ഷത വഹിച്ചു. ബേബി തോലാനി, ഒ.എസ്. ലിസി, ബി.ഡി.ഒ ആർ. അബു, സ്ഥലം സൗജന്യമായി നൽകിയ ജിജി പൂവത്തുംമണ്ണിൽ എന്നിവർ സംസാരിച്ചു. രണ്ട് നിലകളിലായാണ് കെട്ടിടമൊരുക്കുന്നത്. താഴത്തെ നിലയിൽ ശൗചാലയ കോംപ്ലക്സും കഫ്​റ്റീരിയയും രണ്ടാം നിലയിൽ വിശ്രമമുറികളും ഉൾപ്പെടെയുള്ള സംവിധാനമാണ് ഒരുക്കുന്നത്. 25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. കാഞ്ഞിരക്കൊല്ലി, ശശിപ്പാറ എന്നിവിടങ്ങളിലേക്ക് എത്തുന്ന സഞ്ചാരികൾ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഇതിന് പരിഹാരമായ വിവിധ സൗകര്യങ്ങളോടെയുള്ള കെട്ടിടമാണ്​ ഒരുങ്ങുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story