Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗോകുലതെരു റോഡിൽ...

ഗോകുലതെരു റോഡിൽ അപകടക്കെണി

text_fields
bookmark_border
കുഴികളിൽ സൈൻ ബോർഡ് സ്ഥാപിക്കാത്തത്​ ദുരിതമായി​ കൂത്തുപറമ്പ്: ഗോകുല തെരുവിൽ ജല അതോറിറ്റി തീർത്ത ചതിക്കുഴികൾ വാഹന യാത്രക്കാർക്ക് ഭീഷണിയാവുന്നു. പൈപ്പ് പൊട്ടിയ സ്ഥലം മൂടിയപ്പോൾ രൂപപ്പെട്ട കുഴികളിൽ സൈൻ ബോർഡ് സ്ഥാപിക്കാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. കാഞ്ചികാമാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപത്തായി മൂന്ന്​ സ്ഥലങ്ങളിലാണ് റോഡിൽ കുഴിയെടുത്തിട്ടുള്ളത്. താരതമ്യേന വീതി കുറഞ്ഞ റോഡിൽ കുഴിയെടുത്തതോടെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ പോകുന്നത്. സൈൻ ബോർഡിനുപകരം ചെടിക്കമ്പുകളാണ് കുഴികളിൽ കുത്തിവെച്ചിട്ടുള്ളത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് ഇലകൾ കരിഞ്ഞുണങ്ങുന്നതോടെ ചെടിക്കമ്പുകളും അപ്രത്യക്ഷമാകും. ഇതോടെ വാഹനങ്ങൾ കുഴിയിൽ കയറിയിറങ്ങുന്നത്​ പതിവായി. നിരന്തരം പൈപ്പ് പൊട്ടിയതിനെ തുടർന്ന് ജല അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഗോകുലതെരുവിൽ കുഴികളെടുത്തത്. അപകടം പതിയിരിക്കുന്ന റോഡിൽ സൈൻ ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്​തമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story