Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലെവൽക്രോസ് അടച്ചിടും

ലെവൽക്രോസ് അടച്ചിടും

text_fields
bookmark_border
കണ്ണൂർ: ദേശീയപാതയിൽ തലശ്ശേരി -എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള 231ാം നമ്പർ റെയിൽവേ ലെവൽക്രോസ് ഫെബ്രുവരി 13ന് രാവിലെ ഒമ്പത് മുതൽ 17ന് രാത്രി എട്ടുവരെ അഞ്ചുദിവസം അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവേ അസി. ഡിവിഷനൽ എൻജിനീയർ അറിയിച്ചു. ഗെസ്റ്റ്​ ഇൻസ്ട്രക്ടർ നിയമനം കണ്ണൂർ: കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് ട്രേഡിൽ ഗെസ്റ്റ്​ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് ട്രേഡിലെ എൻ.ടി.സി/എൻ.എ.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ/ഡിഗ്രി, ഒന്നോ രണ്ടോ വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഫെബ്രുവരി 14ന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0497 2835183. കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഫെബ്രുവരി 15ന് രാവിലെ 10ന്​ കോളജിൽ എഴുത്തുപരീക്ഷയും തുടർന്ന് അഭിമുഖവും നടത്തും. യോഗ്യത: ബിരുദം. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കോളജിൽ ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story